അയർലൻഡ്: അയർലൻഡ് കോർക്ക് എബനേസർ ചർച്ചിന്റെ 8-മത് വാർഷിക കൺവെൻഷൻ ഒക്ടോബർ 30 മുതൽ നവംബർ ഒന്ന് വരെ വൈകുന്നേരം ആറ് മണി മുതൽ ഒൻപത് മണി വരെ
ബാലിൻകോളിഗ് കാരിഗ് കമ്മ്യൂണിറ്റി സെന്ററിൽ വെച്ചു നടത്തപ്പെടുന്നു.
മുഖ്യ പ്രാസംഗികനായി ഷിബിൻ ഗാദ് ദൈവവചനം ശുശ്രൂഷിക്കുന്നു. ഗാനശുശ്രൂഷയ്ക്ക് സാമുവൽ വിൽസൺ നേതൃത്വം നൽകും. പാസ്റ്റർ എം. എം. തോമസ്, പാസ്റ്റർ.കെ. പി. ബിജുമോൻ എന്നിവർ ശുശ്രൂഷകൾക്ക് സഹനേതൃത്വം വഹിക്കും.
ഈ ദിവസങ്ങളിലായി നടക്കുന്ന വാർഷിക കൺവെൻഷനിലേക്കും സഭാ യോഗത്തിലേക്കും എല്ലാവരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു




