പോലീസ് വിശേഷിപ്പിച്ച ‘സാരി കില്ലർ, എന്ന സീരിയൽ കില്ലർ പിടിയിൽ

ബറേലി: ഏഴ് മാസത്തിനുള്ളിൽ 9 സ്ത്രീകളെ കൊന്ന് തള്ളി ഉത്തർപ്രദേശിനെ ഭീതിയിലാക്കിയ സീരിയൽ കില്ലർ അറസ്റ്റിൽ. സാരി കൊണ്ടോ ഷാൾ ഉപയോഗിച്ചോ കഴുത്തിൽ ഒരു കെട്ടുമായി സ്ത്രീകളുടെ മൃതശരീരം ബറേലിയിൽ കാണാൻ ആരംഭിച്ചത് കഴിഞ്ഞ ജൂലൈ മാസമാണ്. സമാനമായ രീതിയിലെ മൂന്നിലേറെ കൊലപാതകങ്ങൾ കണ്ടെത്തിയതിന് പിന്നാലെയാണ് ഒരാൾ തന്നെയാണ് സംഭവത്തിന് പിന്നിലുള്ളതെന്ന സംശയം പൊലീസിനുണ്ടാവുന്നത്.

22 സംഘമായി തിരിഞ്ഞ് 25 കിലോമീറ്റർ പരിസര പ്രദേശം പൊലീസ് അരിച്ച് പെറുക്കി നടത്തിയ തെരച്ചിലിന് ഒടുവിലാണ്
ബറേലി സ്വദേശിയായ യുവാവ് പിടിയിലായത്.

വലിയ അളവിൽ ഭൂസ്വത്തിന്റെ ഉടമയാണ് കുൽദീപ്. രണ്ടാം ഭാര്യയുടെ സമ്മർദത്തിന് വഴങ്ങി പിതാവ് തന്റെ അമ്മയെ മർദിക്കുന്നത് കണ്ടാണ് ഇയാൾ വളർന്നത്.

പിതാവിനേപ്പൊലെ
തന്നെ അക്രമണസ്വഭാവം ഉണ്ടായിരുന്ന ഇയാൾ പിന്നീട് ലഹരിക്ക് അടിമയായി. വിവാഹിതനായ ഇയാൾ ഭാര്യയെ തല്ലുമായിരുന്നു. ഇതേത്തുടർന്ന് ഭാര്യ ഉപേക്ഷിച്ചുപോയി. ഈ പകയാണ് ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകളെ ലക്ഷ്യമിടാൻ കാരണമായതെന്നാണ് പോലീസ് കണ്ടെത്തൽ.

50 വയസ്സ് പ്രായമുണ്ടായിരുന്ന രണ്ടാനമ്മയോടുള്ള പകയേത്തുടർന്നാണ് ഇയാൾ 45- നും 55-നും ഇടയിൽ പ്രായമുള്ള സ്ത്രീകളെ തന്റെ ക്രൂരതയ്ക്ക് ഇരയാക്കിയത്.

വധിക്കുന്ന സ്ത്രീകളെ ഇയാൾ ലൈംഗികമായി ഉപദ്രവിച്ചിരുന്നില്ലെന്ന് പോലീസ് പറയുന്നു. സാരി കഴുത്തിൽ കുരുക്കിയാണ് കൊലപാതകം നടത്തിയിരുന്നത്. തുടർന്ന് മൃതദേഹങ്ങൾ കരിമ്പ് പാടങ്ങളിൽ ഉപേക്ഷിക്കും.

എട്ടാമത്തെ കൊലപാതകവും അവസാനത്തേതും തമ്മിൽ ഏഴ് മാസത്തെ ഇടവേളയുണ്ടായിരുന്നു. കരിമ്പ് വിളവെടുപ്പ് ആരംഭിച്ചതിനാൽ പാടങ്ങളിൽ കർഷകരുടെ സാന്നിധ്യം കാരണം ഇയാളുടെ പദ്ധതികൾ വൈകുകയായിരുന്നു.

22 സംഘങ്ങളായി തിരിഞ്ഞ് 1500 സിസിടിവി ദൃശ്യങ്ങളാണ് പൊലീസ്
പരിശോധിച്ചത്. ഇതിന് പിന്നാലെ വ്യാഴാഴ്ചയാണ് പൊലീസ് സംശയിക്കുന്നയാളുടെ രേഖാചിത്രം പുറത്ത് വിട്ടത്.

പാടത്ത് നിന്ന് ജോലി കഴിഞ്ഞ് മടങ്ങുന്ന മധ്യവയസ്കരായ സ്ത്രീകളെ കൊന്ന് മൃതദേഹം പാടത്ത് ഉപേക്ഷിക്കുന്നതായിരുന്നു ഇയാളുടെ രീതി. ഇയാളുടെ പക്കൽ നിന്ന് കൊല്ലപ്പെട്ട സ്ത്രീകളുടെ ആഭരണവും പൊട്ടുകളും വസ്ത്രങ്ങളും ഇയാൾ സൂക്ഷിച്ച് വച്ചിരുന്നു. ഇത്തരം വസ്തുക്കൾ ഇയാളുടെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെത്തിയിട്ടിട്ടുണ്ട്. ബറേലിയിലെ ഷാഹിയിലും ഷീഷ്ഗാഹ് പരിസരത്തുമായാണ് കൊലപാതകങ്ങൾ നടന്നിരുന്നത്.