പാലാരിവട്ടം സിയോൻ ഐ.പി. സി അംഗമായ ആനി ജോസഫ് നിത്യതയിൽ; സംസ്കാരം നാളെ പുത്തൻകുരിശിൽ

പുന്നവേലി കോളാകോട്ട് കെ ജോസഫിൻ്റെ (മാത്തുക്കുട്ടി) പ്രിയപത്നി ആനി ജോർജ് ജോസഫ് (സാലിക്കുട്ടി 74) നിത്യതയിലേക്ക് ചേർക്കപ്പെട്ടു.

പരേത ചേലക്കൊമ്പ് ചവണിക്കാമണ്ണിൽ പരേതരായ പാസ്റ്റർ സി.സി ജോർജിന്റെയും പെണ്ണമ്മ ജോർജിൻ്റേയും രണ്ടാമത്തെ മകളാണ്. സംസ്കാരശുശ്രൂഷ നാളെ ബുധനാഴ്ച രാവിലെ 9 മണിക്ക് IPC Highway Fellowship church ൽ ആരംഭിച്ച് 12.30 ന് പുത്തൻകുരിശ് സെമിത്തേരിയിൽ നടത്തുന്നതാണ്.

മകൻ: റോണി കെ ജോസഫ് (യു.എസ്.എ). മരുമകൾ ജോയിസ്.