വാഷിങ്ടൺ: വൈറ്റ് ഹൗസിൽ ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ മാധ്യമ വിലക്ക് താത്കാലികമായി റദ്ദാക്കി അമേരിക്കൻ കോടതി. ട്രംപ് ഭരണകൂടം വൈറ്റ് ഹൗസിൽ നിന്ന് വിലക്കേർപ്പെടുത്തിയ മൂന്ന് മാധ്യമ സ്ഥാപനങ്ങൾക്കും ഉടൻ തന്നെ പ്രവേശനാനുമതി തിരികെ നൽകാനാണ് കൊളംബിയൻ ഡിസ്ട്രിക്റ്റ് കോടതി ഉത്തരവിട്ടിരിക്കുന്നത്. സിഎൻഎൻ, എംഎസ് നൗ, പൊളിറ്റിക്കോ എന്നീ മാധ്യമ സ്ഥാപനങ്ങൾക്കുള്ള പ്രവേശനാനുമതി 14 ദിവസത്തേക്ക് പുനഃസ്ഥാപിക്കാനാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. മാധ്യമങ്ങൾക്ക് മതിയായ നടപടിക്രമങ്ങളോ ന്യായീകരണമോ ഇല്ലാതെ വിലക്കേർപ്പെടുത്തിയത് ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളുടെ ലംഘനമാണെന്ന് ജഡ്ജി തിമോത്തി കെല്ലി നിരീക്ഷിച്ചു. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്നും ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്നുമുള്ള ട്രംപ് ഭരണകൂടത്തിന്റെ വാദങ്ങൾ കോടതി തള്ളി.
റിപ്പോർട്ടർമാരുടെ പാസുകൾ പിടിച്ചെടുത്ത് വൈറ്റ് ഹൗസ് പ്രവേശനം തടഞ്ഞതിനെ തുടർന്നാണ് മാധ്യമങ്ങൾ നിയമനടപടി സ്വീകരിച്ചത്
കോടതി വിധിയെക്കുറിച്ച് വൈറ്റ് ഹൗസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. തുടർ നിയമനടപടികളിലേക്ക് കടന്നേക്കുമെന്നാണ് സൂചന. ഭരണകൂടത്തിനെതിരായ വൃാജ വാർത്തകളും വിമർശനങ്ങളും ഉയർന്നു വരുന്ന സാഹചരൃത്തിലാണ് കഴിഞ്ഞ വെളളിയാഴ്ച്ച വൈറ്റ് ഹൗസ് മാധൃമങ്ങൾക്കു മേൽ വിലക്ക് ഏർപ്പെടുത്തിയത്. സിബിഎസ് നൃൂസ്, ദി നൃൂ യോർക്ക് ടൈമ്സ്, ഫോക്സ് നൃൂസ് തുടങ്ങിയ പ്രമുഖ നാൽപ്പത്തിയൊമ്പത് മാധൃമ സ്ഥാപനങ്ങളാണ് മാധൃമ വിലക്കിനെതിരായി നിയമനടപടികൾ സ്വീകരിച്ചത്.
വിലക്ക് നേരിട്ട മാധ്യമസ്ഥാപനങ്ങള്‍ക്ക് വാഷിംഗ്ടണ്‍ പോസ്റ്റ്, ന്യൂയോര്‍ക്ക് ടൈംസ്, അസോസിയേറ്റഡ് പ്രസ് എന്നിവയുള്‍പ്പെടെയുള്ള മാധ്യമങ്ങളും നേരത്തെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ‘വൈറ്റ് ഹൗസ് ഫോട്ടോഗ്രാഫി പൂളി’ന്റെ ഭാഗമായി തിങ്കളാഴ്ച പകര്‍ത്തിയ ചിത്രങ്ങള്‍ (ട്രംപ് ‘മറൈന്‍ വണ്‍’ ഹെലികോപ്റ്ററില്‍ യാത്ര തിരിക്കുന്നതും ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭയില്‍ അദ്ദേഹം പങ്കെടുത്ത പരിപാടികളും ഉള്‍പ്പെടെയുള്ളവ) പ്രസിദ്ധീകരിക്കുകയോ വിതരണം ചെയ്യുകയോ ചെയ്യില്ലെന്ന് അവര്‍ അറിയിച്ചു. സര്‍ക്കാരിനെക്കുറിച്ചുള്ള കൃത്യവും സ്വതന്ത്രവുമായ വിവരങ്ങള്‍ അറിയുന്നതില്‍ പൊതുജനങ്ങള്‍ക്ക് അവകാശമുണ്ട്. ഒരു വാര്‍ത്താ സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടിംഗിനോടുള്ള വിയോജിപ്പിന്റെ പേരില്‍ ഒരു ഭരണകൂടവും ആ സ്ഥാപനത്തെ നിയന്ത്രിക്കാന്‍ പാടില്ലെന്നാണ് സിഎന്‍എന്‍ ഉള്‍പ്പെടെയുള്ള അഞ്ച് വാര്‍ത്താ ശൃംഖലകള്‍ സംയുക്ത പ്രസ്താവനയിലൂടെ വ്യക്തമാക്കിയത്.




