കാര്യമ്പാടി അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗമായ മൈലോത്ത് എം.വി ജോർജ് നിര്യാതനായി (86). ഇന്ന് വൈകിട്ട് 6 മണിക്ക് ഭൗതികശരീരം പാലയ്ക്കാ മൂലയിലെ വീട്ടിൽ എത്തിക്കും. സംസ്‌ക്കാരം നാളെ രാവിലെ 8 മണിക്ക് സ്വഭവനത്തിൽ ആരംഭിച്ച് 12 മണിക്ക് കാര്യമ്പാടി ഏ. ജി സെമിത്തേരിയിൽ നടക്കും.
ഭാര്യ സൂസൻ ജോർജ് . മക്കൾ ഷീന പൗലോസ് (അയ്യൻ ക്കൊല്ലി ), റീന ബിനു (കൊടയ്ക്കൽ), ജീന യേശുദാസ് (മധ്യപ്രദേശ്) ജിസ്സി സജി (പെരുമ്പാവൂർ ). മരുമക്കൾ പൗലോസ്, പാസ്റ്റർ സി.എം ബിനു, പാസ്റ്റർ യേശുദാസ് , സജി.
എ.ജി മലബാർ ഡിസ്ട്രിക്ട് ട്രഷറാർ പസ്റ്റർ അനീഷ് എം. ഐപ്പിൻ്റെ പിതൃസഹോദരാണ് എം.വി. ജോർജ് .




