–രാജു തരകൻ
ഡാളസ് : ഇന്ത്യൻ ക്രിസ്റ്റ്യൻ ഡേ സമ്മേളനം ഇർവിംഗ് സിറ്റിയിൽ സെപ്റ്റംബർ19 ശനിയാഴ്വ വൈകുന്നേരം 5 മണിക്ക് ബെഥനി ഫുൾ ഗോസ്പൽ അസംബ്ളി ഹാളിലാണ് ആരംഭിയ്ക്കുന്നത്.

സമ്മേളനത്തിൽ ഇർവിംഗ് മേയർ(AI Zapanta), ഷെർവിൻ ഡേസ്സ്, പ്രെഫസർ സണ്ണി മാത്യൂ, ഡോ. സിസിൽ അനിയൻ തുടങ്ങിവരാണ് മുഖ്യ പ്രസംഗകർ. ഇവരെ കൂടാതെ ഇന്ത്യൻ പ്രവാസികളായ ക്രൈസ്തവ ജനതയെ പ്രതിനിഥീകരിച്ച് വിവിധ സഭാ മേലദ്ധ്യക്ഷന്മാരും, പ്രതിനിധികളും, സംഘടനാ ലീഡേഴ്സും, പൊതു ജനത്തെ അതിസം ബോധന ചെയ്ത് സംസാരിക്കുന്നതാണ്.
ക്രൈസ്തവരായ ഇന്ത്യൻ ജനതയുടെ പൈതൃകം, സംസ്കാരം, സാഹോദരിയത്വം , ഐക്യത തുടങ്ങിയ മൂല്യങ്ങളെ ഉയർത്തി കാട്ടുന്നതിനും, ക്രിസ്തുവിൻ്റെ സ്നേഹം മറ്റുള്ളവരിലേക്ക് പകരപ്പെടേണമെന്നതാണ് ഈ സമ്മേളനം ലക്ഷ്യമാക്കുന്നത്.
പാസ്റ്റർ മാതൃൂ ശാമുവേൽ, പാസ്റ്റർ ജോൺ യല്ലംമ്പള്ളി, പാസ്റ്റർ പോൾ ഗോരപ്പ തുടങ്ങിയവരാണ് ടെക്സസിലെ ഇന്ത്യൻ ക്രിസ്റ്റ്യൻ ഡേയുടെ മുഖ്യ സംഘാടകർ.
സമ്മേളനസ്ഥലം : Bethany full Gospel Assembly. 2901 N MacArthur Blvd, Irving,TX 75062.
വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക: 469 212 3216




