ഇന്തോനേഷ്യയിലെ കപ്പല്‍ അപകടം; മരണം ആറായി; 130 പേരെ കാണാനില്ല

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ കപ്പല്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം ആറായി. 130 പേരെ ഇനിയും കണ്ടെത്താനുണ്ട്.

107 പേരെ രക്ഷപ്പെടുത്തി. ജാവ, ബോര്‍ണിയോ ദ്വീപുകള്‍ക്കിടയില്‍ സര്‍വീസ് നടത്തവേയാണ് മോശം കാലാവസ്ഥയെ തുടര്‍ന്ന് കപ്പല്‍ മറിഞ്ഞത്. സുരാബായയില്‍ നിന്ന് സൗത്ത് കളിമന്താനിലെ ബഞ്ചര്‍മാസിനിലേക്ക് 243 പേരുമായി പുറപ്പെട്ട കപ്പല്‍ ഉയര്‍ന്ന തിരമാലകളില്‍പ്പെടുകയായിരുന്നു. നാവികസേനയും പോലീസും സെര്‍ച്ച്‌ ആന്‍ഡ് റെസ്‌ക്യൂ ഏജന്‍സിയും ഉള്‍പ്പെടുന്ന സംയുക്ത സേനയുടെ നേതൃത്വത്തിലുള്ള 280-ലധികം ഉദ്യോഗസ്ഥര്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

അപകടവിവരമറിഞ്ഞ് കാണാതായവരുടെ ബന്ധുക്കള്‍ വിവിധ തുറമുഖങ്ങളില്‍ ആശങ്കയോടെ തടിച്ചുകൂടിയിരിക്കുകയാണ്. ഇന്തോനേഷ്യയില്‍ സമുദ്ര ഗതാഗത അപകടങ്ങള്‍ പതിവായ സാഹചര്യത്തില്‍ ദുരന്തത്തെക്കുറിച്ച്‌ നാഷണല്‍ ട്രാന്‍സ്പോര്‍ട്ട് സേഫ്റ്റി കമ്മിറ്റി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

കിഴക്കൻ ജാവയിലെ സുരബായയിൽ നിന്ന് ദക്ഷിണ കലിമന്താനിലെ ബൻജർമാസിനിലേക്ക് ശനിയാഴ്ച പുറപ്പെട്ട ‘വിർഗോ ട്രാൻസ്പോർട്ട് 8’ എന്ന കപ്പലാണ് അപകടത്തിൽപ്പെട്ടത്. യാത്രയ്ക്കിടെ ശക്തമായ മോശം കാലാവസ്ഥ നേരിട്ടതിന് പിന്നാലെ ഞായറാഴ്ച പുലർച്ചെ രണ്ടോടെ കപ്പലുമായുള്ള ബന്ധം പൂർണമായും നഷ്ടപ്പെട്ടിരുന്നു. ബൻജർമാസിനിലെ ബാസിരിഹ് കടവിൽ നിന്ന് ഏകദേശം 80 നോട്ടിക്കൽ മൈൽ അകലെയായിരുന്നു കപ്പൽ അവസാനമായി കണ്ടെത്തിയ സ്ഥാനം.

ബന്ധം നഷ്ടപ്പെട്ടതിന് ഏകദേശം രണ്ട് മണിക്കൂറിനുശേഷമാണ് സംഭവത്തെക്കുറിച്ച് രക്ഷാസേനയ്ക്ക് ഔദ്യോഗിക വിവരം ലഭിച്ചത്. തുടർന്ന് സമീപത്തുണ്ടായിരുന്ന കപ്പലുകളെ ഉപയോഗിച്ച് രക്ഷാപ്രവർത്തനം ആരംഭിച്ചു. കടലിൽ നിന്ന് കണ്ടെത്തിയ 107 പേരെ വിവിധ കപ്പലുകളിലേക്ക് മാറ്റി. ഇവരിൽ ചിലരെ കിഴക്കൻ ജാവയിലെ തുറമുഖങ്ങളിലെത്തിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്.

ബന്ധം നഷ്ടപ്പെട്ടതിന് ഏകദേശം രണ്ട് മണിക്കൂറിനുശേഷമാണ് രക്ഷാസേനയ്ക്ക് വിവരം ലഭിച്ചത്. തുടർന്ന് സമീപത്തുണ്ടായിരുന്ന കപ്പലുകൾ രക്ഷാപ്രവർത്തനത്തിനെത്തി. 103 പേരെ കണ്ടെത്തി സുരക്ഷിതമായി മറ്റ് കപ്പലുകളിലേക്ക് മാറ്റി. ഇവരിൽ ഒരാൾ പിന്നീട് മരിച്ചു.

കാണാതായ 130 പേരെ കണ്ടെത്തുന്നതിനായി തിരച്ചിൽ മേഖല വ്യാപിപ്പിച്ചിട്ടുണ്ട്. ഹെലികോപ്റ്ററുകളും പ്രത്യേക രക്ഷാകപ്പലുകളും ഉപയോഗിച്ചാണ് പരിശോധന തുടരുന്നത്.

അപകടത്തിന്റെ കൃത്യകാരണം അധികൃതർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കപ്പൽ മുങ്ങിയതാണോ, മറിഞ്ഞതാണോ എന്നതടക്കം അന്വേഷണം തുടരുകയാണ്. പ്രതികൂല കാലാവസ്ഥയാണ് സംഭവത്തിന് പിന്നിലെ പ്രധാന കാരണമെന്ന പ്രാഥമിക വിലയിരുത്തലുണ്ടെങ്കിലും അന്തിമ സ്ഥിരീകരണം വന്നിട്ടില്ല.