വയനാട് ദുരിതാശ്വാസനിധിയിലേയ്ക്കുള്ള ആദ്യഘട്ട സഹായം ഗോസ്പൽ ഇൻ ആക്ഷൻ കൈമാറി

വയനാട് പ്രകൃതി ദുരന്തത്തിൽ സർവ്വം നഷ്ടപ്പെട്ടവർക്കുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്കുള്ള ആദ്യഘട്ട സഹായം ഗോസ്പൽ ഇൻ ആക്ഷനു വേണ്ടി പ്രസിഡന്റ് പാസ്റ്റർ ബേബി വി കുര്യാക്കോസിൽ നിന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രി: മുഹമ്മദ് റിയാസ് കൈപ്പറ്റി.

തദവസരത്തിൽ ശ്രീ: ഐ സി ബാലകൃഷ്ണൻ എം എൽ എ, ശ്രീ: ടി സിദ്ദിഖ് എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്,ശ്രി: സംഷാദ് മരക്കാർ, ജില്ലാ കളക്ടർ , ശ്രിമതി: മേഘ ശ്രി ഐ.എ. എസ്.ഗോസ്പൽ ഇൻ ആക്ഷന്റെ വയനാടുള്ള മിഷനറി മനോജ് കല്ലൂർ എന്നീവർ പങ്കെടുത്തു.

പെരുമ്പാവൂർ പുല്ലുവഴി കേന്ദ്ര ഓഫിസിൽ നിന്നും ഗോസ്പൽ ഇൻ ആക്ഷൻ ഫെലോഷിപ്പിന്റെ ഡയറക്ടർ, പാസ്റ്റർ: പി.ഒ ഏലിയാസ്, വൈസ് പ്രസിഡന്റ്അഡ്വ: ജോൺസൺ പള്ളിക്കുന്നേൽ, ജനറൽ സെക്രട്ടറി: പാസ്റ്റർ: പി.ഡി ദാസ് , ട്രഷറാർ : പാസ്റ്റർ: സുരേഷ് കീഴൂർ എന്നീവരുടെ നേതൃത്വത്തിലുള്ള സന്നദ്ധ സംഘാംഗങ്ങൾ ഉടനെ മേപ്പാടി, മുണ്ടകൈ, ചൂരൽ മല പ്രദേശത്ത് എത്തിച്ചേർന്ന് സർക്കാറിന്റെ പുനരുദ്ധ്വാരണ പ്രവർത്തങ്ങളിൽ സഹകരിക്കുമെന്ന് GlAFI പ്രസിഡന്റ് പാസ്റ്റർ: ബേബി വി കുര്യാക്കോ സ്‌അറിയിച്ചു. വയനാട് ജില്ലയിൽ മിഷന് 25 ൽ പരം ശാന്തി ഭവൻ മിഷൻ കേന്ദ്രങ്ങൾ ഉണ്ട്