അസംബ്ലീസ് ഓഫ് ഗോഡ്, ഐഎജി യുകെ & യൂറോപ്പ് ജനറൽ കൗൺസിൽ ഒക്ടോബർ 10ന്

സ്വാൻസി: അസംബ്ലീസ് ഓഫ് ഗോഡ്, ഐ എ ജി യു കെ & യൂറോപ്പിന്റെ ജനറൽ കൗൺസിൽ ഒക്ടോബർ 10 ശനിയാഴ്ച വെയിൽസിലെ സ്വാൻസിയിൽ നടക്കും.

ഐ എ ജി യു കെ & യൂറോപ്പ് ചെയർമാൻ റവ. ബിനോയ് എബ്രഹാം ജനറൽ കൗൺസിൽ ഉദ്ഘാടനം ചെയ്യും. ഐ എ ജി യു കെ & യൂറോപ്പിന് കീഴിലുള്ള സഭകളിലെ ശുശ്രൂഷകരും സഭാ പ്രതിനിധികളും ജനറൽ കൗൺസിലിൽ പങ്കെടുക്കും.

2026–2028 കാലയളവിലേക്കുള്ള വിവിധ നേതൃസ്ഥാനങ്ങളിലേക്കുള്ള നിയമനങ്ങളും ജനറൽ കൗൺസിൽ യോഗത്തിൽ നടക്കും.

ജനറൽ കൗൺസിലിന് മുന്നോടിയായി സ്വാൻസിയിൽ പുതുതായി നിർമ്മിച്ച ഐ എ ജി യു കെ & യൂറോപ്പ് തിയോളജിക്കൽ അക്കാദമിയുടെ പുതിയ കെട്ടിടത്തിന്റെ ഔപചാരിക ഉദ്ഘാടനവും നടക്കുമെന്ന് സഭാ സെക്രട്ടറി പാസ്റ്റർ ജിജി തോമസ് അറിയിച്ചു.

യുകെയിൽ നിന്നും യൂറോപ്പിൽ നിന്നുമുള്ള വിദ്യാർത്ഥികൾക്ക് വേദപഠനം നടത്തുന്നതിനും, ദൈവിക നിയോഗം അനുസരിച്ച് അവരെ സുവിശേഷവേലയ്ക്കായി പ്രാപ്തരാക്കുന്നതിനുമാണ് അക്കാദമിയുടെ പ്രവർത്തനം ലക്ഷ്യമിടുന്നത്. വേദപഠനത്തോടൊപ്പം ശുശ്രൂഷയ്ക്കാവശ്യമായ ആത്മീയവും പ്രായോഗികവുമായ പരിശീലനം നൽകുന്നതിനും അക്കാദമി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.