സെപ്റ്റംബർ 12 ന് ശനിയാഴ്ച മീനങ്ങാടി ഏ.ജി സഭയിൽ നടക്കുന്ന ബത്തേരി സെക്ഷൻ മാസയോഗത്തിൽ റവ.സണ്ണി താഴാംപള്ളവും ഡോ. ജോളി ജോസഫും പ്രസംഗിക്കും.
പ്രസ്ബിറ്റർ പാസ്റ്റർ ഇ .വി ജോൺ, എ.ജി മലബാർ ഡിസ്ട്രിക്ട് ട്രഷറാർ പാസ്റ്റർ അനീഷ് എം ഐപ്പ് എന്നിവർ മാസയോഗത്തിന് നേതൃത്വം നൽകും. ക്രൈസ്‌തവചിന്തയുടെ സഹകരണത്തോടുകൂടിയാണ് ഇപ്രാവശ്യത്തെ മാസയോഗം നടക്കുന്നത്.
ക്രൈസ്തവചിന്തയുടെ എഡിറ്റോറിയൽ ബോർഡംഗങ്ങളും യോഗത്തിൽ സംബന്ധിക്കും. ഡോ. ഓമനറസ്സൽ എഴുതി കൊച്ചിൻ ബുക്ക്സ് പുറത്തിറക്കിയിട്ടുള്ള ചരിത്രവും കാണാപ്പുറങ്ങളും, വാനിയ എന്നീ പുസ്തകങ്ങൾ സൗജന്യ വിലയ്ക്ക് ലഭിക്കും.
കെ.എൻ റസ്സലിൻ്റെ സഞ്ചാര വിവരണഗ്രന്ഥമായ യാത്ര, റവ. മനു ഫിലിപ്പ് ഫ്ലോറിഡയുടെ SOLD OUT, MYSTERIOUS OCEAN WALKERS, റവ. നൈനാൻ മാത്തുള്ളയുടെ ഉപാസന എന്നീ പുസ്തകങ്ങളും ലഭിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് പാസ്റ്റർ അനീഷ് ഐപ്പുമായി ബന്ധപ്പെടുക. ഫോൺ: 94468 38496




