ഇടുക്കി: പൂപ്പാറ തലക്കുളം എസ്റ്റേറ്റിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ തോട്ടം തൊഴിലാളി മരിച്ചു. തമിഴ്നാട് സ്വദേശിയായ തൊഴിലാളിയാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ഏലത്തോട്ടത്തിൽ ജോലിക്കായെത്തിയപ്പോൾ ഇദ്ദേഹം കാട്ടാനയുടെ മുന്നിൽപ്പെട്ടെന്നാണ് വിവരം.

ആക്രമണത്തിൽ ഇദ്ദേഹത്തിന് ഗുരുതര പരിക്കേറ്റിരുന്നു. തുടർന്ന് ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാവിലെ മുതൽ പ്രദേശത്ത് കാട്ടാനക്കൂട്ടം തമ്പടിച്ചിരുന്നതായി നാട്ടുകാർ പറയുന്നു.
തലക്കുളം ഉൾപ്പെടുന്ന ബി.എൽ. റാം പ്രദേശം സ്ഥിരം കാട്ടാന സാന്നിധ്യമുള്ള മേഖലയാണ്. ചിന്നക്കനാലിൽ കാട്ടാനയാക്രമണങ്ങൾ തുടർച്ചയായുണ്ടാകുന്ന പ്രധാന പ്രദേശങ്ങളിലൊന്നാണ് ബി.എൽ. റാം. കഴിഞ്ഞ 20 വർഷത്തിനിടെ നാൽപ്പതോളം ജീവനുകളാണ് ഈ മേഖലയിൽമാത്രം കാട്ടാനകളുടെ ആക്രമണത്തിൽ പൊലിഞ്ഞത്.
സംഭവത്തിന് പിന്നാലെ
കാട്ടാന ആക്രമണത്തില്‍ മരിച്ചയാളുടെ മൃതദേഹം ബന്ധുക്കളുടെ അനുമതിയില്ലാതെയാണ് തമിഴ്നാട് തേനി മെഡിക്കല്‍ കോളേജിലേക്ക് പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോയത് എന്ന് ആരോപിച്ച് ബന്ധുകളും നാട്ടുകാരും ദേശീയപാത ഉപരോധിച്ചുകൊണ്ട് രംഗത്ത് എത്തി.
എന്നാല്‍
സംഭവത്തില്‍ ഇടുക്കി മെഡിക്കല്‍ കോളേജില്‍ സര്ജന് ഇല്ലെന്നായിരുന്നു പൊലീസിന്റെ വിശദീകരണം.
തുടര്‍ന്ന്
ഉടുമ്പന്‍ചോല എംഎല്‍എ സേനാപതി വേണുവുമായി നടത്തിയ ചര്‍ച്ച ധാരണയില്‍ എത്തിയതിനെ തുടര്‍ന്നാണ് ബന്ധുക്കൾ പ്രതിഷേധം അവസാനിപ്പിച്ചത്. മരിച്ച തോട്ടം തൊഴിലാളിയുടെ കുടുംബത്തിന് വനംവകുപ്പ് 10 ലക്ഷം രൂപ ധനസഹായം നല്‍കും. ആദ്യഘടുവായി 5 ലക്ഷം രൂപ ഇന്നുതന്നെ കൈമാറുമെന്നും കുടുംബത്തിന് 4 ലക്ഷം രൂപ റവന്യൂ വകുപ്പ് നല്‍കുമെന്നും അറിയിച്ചു. കൂടാതെ മരിച്ച ഒച്ച തേവരുടെ പോസ്റ്റുമോര്‍ട്ടം പരിശോധന തേനി മെഡിക്കല്‍ കോളേജില്‍ തന്നെ നടത്താമെന്നതിലും ധാരണയില്‍ ആയതൊടെ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.




