ലണ്ടൻ: ദി പെന്തെക്കൊസ്ത് മിഷൻ (റ്റി.പി.എം) സഭയുടെ യു.കെയിലെ ഏറ്റവും വലിയ ആത്മീയസംഗമമായ യൂണിവേഴ്സൽ പെന്തക്കൊസ്തൽ ചർച്ച് (യു.പി.സി) ലണ്ടൻ കൺവൻഷൻ ആഗസ്റ്റ് 27 വ്യാഴം മുതൽ 30 ഞായർ വരെ Greenwich Peninsula, 1 Waterview Drive, The Intercontinental London The O2 (SE10 0TW) ൽ വെച്ച് നടക്കും.
സുവിശേഷ പ്രസംഗം, പൊതുയോഗം, വേദപാഠം, യുവജന മീറ്റിംഗ് എന്നിവയും സമാപനം ദിവസമായ ഞായറാഴ്ച രാവിലെ സംയുക്ത സഭായോഗവും നടക്കും. സഭയുടെ സീനിയർ പാസ്റ്റർമാർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
ഇംഗ്ലണ്ടിലെ ബ്രിക്‌സ്‌ടൺ, ഏഡ്ഗ്വയര്‍, ഇൽഫോർഡ്, സൗത്ത്ഓൾ, ലെസ്റ്റർ, ലിവർപൂൾ വെയിൽസിലെ ന്യൂപോർട്ട് അയർലൻഡിലെ ഡബ്ലിൻ എന്നിവടങ്ങളിലെയും ഫ്രാൻസ്, ജർമ്മനി, സ്വിറ്റ്‌സർലൻഡ്, ഇറ്റലി, ഡെൻമാർക്ക് എന്നീ യൂറോപ്യൻ രാജ്യങ്ങളിലെ സഭയുടെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കും.
സഭയുടെ യു.കെയിലെ ആസ്ഥാനം ലണ്ടനിലെ ബ്രിക്‌സ്‌ടണിലാണ്. യു.കെ, അയർലൻഡ്, ഹോങ്കോങ്, നൈജീരിയ എന്നീ രാജ്യങ്ങളിലെ റ്റി.പി.എം സഭകൾ യൂണിവേഴ്സൽ പെന്തെക്കൊസ്തൽ ചർച്ച് (യു.പി.സി) എന്ന പേരിലാണ് അറിയപ്പെടുന്നത്.




