ന്യൂഡൽഹി : ഡൽഹി മലയാളി സംഘം(രജി.)ഏർപ്പെടുത്തിയ വിശിഷ്ട സേവന പുരസ്കാരം 2026;ജിപ്മെർ നേഴ്സിങ് ഓഫീസർ അടപ്പനാംകണ്ടത്തിൽ സ്റ്റാൻലി സാം ഏബ്രഹാമിന് ലഭിച്ചു.

ആരോഗ്യരംഗത്തെ സമർപ്പിത സേവനവും,സാമൂഹിക പ്രവർത്തനങ്ങളിലെ സജീവ ഇടപെടലുകളും പരിഗണിച്ചാണ് സ്റ്റാൻലി പുരസ്കാരത്തിന് അർഹനായത്.
ഓഗസ്റ്റ് 22ന് അവിടെ നടന്ന പ്രത്യേക ചടങ്ങിൽ പാർലമെന്റ് അംഗം ശ്രീമതി ബെൻസൂരി സ്വരാജ് പുരസ്കാരം നൽകി. ഐപിസി എൻ. ആർ കരോൾബാഗ് സഭാംഗമായ സ്റ്റാൻലി; ഐപിസി നോർത്തേൺ റീജിയൻ കൗൺസിലംഗം, റീജിയണൽ പി വൈ പി എ ട്രഷറർ, ക്രൈസ്തവ എഴുത്തുപുര ജനറൽ വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിക്കുന്നു.
ഭാര്യ:ഡൈബി, മക്കൾ:ബധിയാ, ബെനെറ്റ്.




