ദുബായ്: മേയ് മാസം മുതല്‍ ഇതുവരെ ഹോർമുസ് കടലിടുക്കിലൂടെ 66 കോടിയിലധികം ബാരല്‍ അസംസ്കൃത എണ്ണ സുരക്ഷിതമായി കടത്തിവിടാൻ സഹായിച്ചതായി യുഎസ് സെൻട്രല്‍ കമാൻഡ് അറിയിച്ചു.
ഇറാനുമായി തുടരുന്ന സംഘർഷങ്ങള്‍ക്കിടയിലും തന്ത്രപ്രധാനമായ ഈ കടല്‍പ്പാതയിലൂടെ എണ്ണക്കപ്പലുകളുടെ ഗതാഗതം സജീവമായി നിലനിർത്താൻ കഴിഞ്ഞതായും യുഎസ് ചൂണ്ടിക്കാട്ടി.
സുരക്ഷാ ഭീഷണികള്‍ നിലനില്‍ക്കെതന്നെ മേയ് മാസത്തിനുശേഷം 1,300ഓളം വാണിജ്യ കപ്പലുകള്‍ക്ക് യുഎസ് നാവികസേന സുരക്ഷയൊരുക്കിയതായി യുഎസ് നേവി ക്യാപ്റ്റൻ ടിം ഹോക്കിൻസ് സ്ഥിരീകരിച്ചു.
ഹോർമുസില്‍ ഇറാന്റെ പിടി അയയുന്നതായും അമേരിക്കൻ സൈന്യത്തിന്റെ സുരക്ഷാ ഉറപ്പില്‍ കപ്പലുകള്‍ സഞ്ചരിക്കുന്നുണ്ടെന്നും നേരത്തേ രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തിരുന്നു.




