കാനഡയിലെ ദൈവദാസന്മാരുടെയും സഭകളുടെയും കൂട്ടായ്മയും സഹകരണവും കൂടുതൽ ശക്തിപ്പെടുത്താൻ പുതിയ ക്രമീകരണം.
കാൽഗറി, ആൽബർട്ട: 2026-ലെ PCIC ദേശീയ കോൺഫറൻസിന്റെ സമാപന സമ്മേളനത്തിൽ, 2029-ലെ PCIC ദേശീയ കോൺഫറൻസ് ഓണ്ടാരിയോയിൽ നടത്തുവാൻ തീരുമാനിച്ചതായി കാനഡ പാസ്റ്റേഴ്സ് ഫെലോഷിപ്പ് ലീഡർ പാസ്റ്റർ ജോൺ തോമസ് പൊതുസദസ്സിൽ ഔദ്യോഗികമായി പ്രഖ്യാപിച്ചു. കാനഡയിലെ വിവിധ പ്രവിശ്യകളിലുള്ള ദൈവദാസന്മാരുടെയും സഭകളുടെയും കൂട്ടായ്മയും സഹകരണവും കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടുവയ്പായാണ് ഈ തീരുമാനം വിലയിരുത്തപ്പെടുന്നത്.
2026-ലെ PCIC ദേശീയ കോൺഫറൻസ് ആഗസ്റ്റ് 13 മുതൽ 16 വരെ കാൽഗറിയിൽ സംഘടിപ്പിച്ച ദേശീയ ആത്മീയ സംഗമമായിരുന്നു. കാനഡയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ദൈവദാസന്മാരും സഭാ പ്രതിനിധികളും വിശ്വാസികളും കോൺഫറൻസിൽ പങ്കെടുത്തു.
പാസ്റ്റർ ബാബു ജോർജ് കിച്ചനർ – നാഷണൽ കൺവീനർ.
2029-ലെ PCIC ദേശീയ കോൺഫറൻസിന്റെ നാഷണൽ കൺവീനറായി പാസ്റ്റർ ബാബു ജോർജ്ജ് കിച്ചനറിനെ തെരഞ്ഞെടുത്തതായി കോൺഫറൻസിൽ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
കിച്ചനറിൽ സ്ഥിതിചെയ്യുന്ന Mount Carmel Pentecostal Church-ന്റെ ശുശ്രൂഷകനായ പാസ്റ്റർ ബാബു ജോർജ്ജ് അനുഗ്രഹിക്കപ്പെട്ട പ്രഭാഷകനും മികച്ച സംഘാടകനുമാണ്. സഭാ ശുശ്രൂഷയോടൊപ്പം വിവിധ മേഖലകളിൽ ദൈവരാജ്യത്തിന്റെ പ്രവർത്തനങ്ങൾക്കായി സമർപ്പിതമായി പ്രവർത്തിച്ചുവരുന്ന ദൈവദാസൻ എന്ന നിലയിലും അദ്ദേഹം ശ്രദ്ധേയനാണ്.
2029-ലെ കോൺഫറൻസിന്റെ തുടർപ്രവർത്തനങ്ങൾക്കും ഒരുക്കങ്ങൾക്കും നാഷണൽ കൺവീനർ പാസ്റ്റർ ബാബു ജോർജ്ജിനോടൊപ്പം പാസ്റ്റർ മനീഷ് തോമസ് (Faith Christian Assembly, Edmonton, Alberta), പാസ്റ്റർ വിക്ടർ ഫിലിപ്പ് (International Revival Assembly, Halifax, Nova Scotia) എന്നിവരും പ്രവർത്തിക്കുമെന്ന് കോൺഫറൻസിൽ ഔദ്യോഗികമായി അറിയിക്കുകയുണ്ടായി.
കാനഡയിലെ ദൈവസഭകളുടെയും ദൈവദാസന്മാരുടെയും ആത്മീയ താൽപര്യങ്ങൾക്ക് മുൻഗണന
PCICയുടെ ഭാവി കോൺഫറൻസുകളുടെ ക്രമീകരണത്തിൽ, അമേരിക്ക കേന്ദ്രീകരിച്ച് നടക്കുന്ന സമാന കോൺഫറൻസുകളുടെയും അവയുടെ സമയക്രമത്തിന്റെയും പശ്ചാത്തലം പരിഗണിക്കുന്നതിനോടൊപ്പം, കാനഡയിലെ വിവിധ പ്രവിശ്യകളിലുള്ള ദൈവസഭകൾക്കും ദൈവദാസന്മാർക്കും PCICയുമായി കൂടുതൽ സജീവമായി സഹകരിക്കാനും പങ്കാളികളാകാനും ഉള്ള അവസരങ്ങളും താൽപര്യങ്ങളും പരിഗണിച്ചാണ് 2029-ലെ ദേശീയ കോൺഫറൻസ് ഓണ്ടാരിയോയിൽ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നത്.
ഈ പുതിയ ക്രമീകരണം കാനഡയുടെ വിവിധ ഭാഗങ്ങളിലുള്ള സഭകൾക്കും ദൈവദാസന്മാർക്കും പരസ്പരം കൂടുതൽ അടുത്ത് പ്രവർത്തിക്കാനും, കൂട്ടായ്മയും പ്രാർത്ഥനയും ശുശ്രൂഷാ സഹകരണവും വർധിപ്പിക്കാനും, കാനഡയിലെ ദൈവരാജ്യ പ്രവർത്തനങ്ങൾക്ക് കൂടുതൽ ശക്തമായ ആത്മീയ ബന്ധം രൂപപ്പെടുത്താനും സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
രണ്ട് വർഷത്തിലൊരിക്കൽ ദേശീയ കോൺഫറൻസ്
2029 മുതൽ PCIC ദേശീയ കോൺഫറൻസ് രണ്ട് വർഷത്തിലൊരിക്കൽ ക്രമീകൃതമായി നടത്തുന്നതിനും തീരുമാനമായി.
കാനഡയുടെ വിവിധ ഭാഗങ്ങളിലുള്ള ദൈവദാസന്മാരെയും സഭകളെയും ഒരുമിച്ച് കൂട്ടിവരുത്തുകയും, പരസ്പര സഹകരണവും പ്രാർത്ഥനയും ശുശ്രൂഷാ പങ്കാളിത്തവും കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഈ ക്രമീകരണത്തിന്റെ പ്രധാന ലക്ഷ്യം.
PCICയുടെ ദേശീയതലത്തിലുള്ള കൂട്ടായ്മ കൂടുതൽ വിപുലീകരിക്കുന്നതിനും, വിവിധ പ്രവിശ്യകളിലെ സഭകൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും, വരും തലമുറയിലെ ദൈവദാസന്മാർക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കുന്നതിനും ഈ ക്രമീകരണം സഹായകരമാകുമെന്ന് നേതൃത്വം പ്രതീക്ഷിക്കുന്നു.
പ്രാർത്ഥനയോടെ പുതിയ നേതൃത്വത്തിന് തുടക്കം
2026-ലെ PCIC ദേശീയ കൺവീനർ പാസ്റ്റർ വിൽസൺ കടവിൽ, 2029-ലെ ദേശീയ കോൺഫറൻസിന്റെ നേതൃത്വത്തിനും ഒരുക്കങ്ങൾക്കും തുടർപ്രവർത്തനങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കുകയും പുതിയ നേതൃത്വത്തിന് അനുഗ്രഹാശംസകൾ അറിയിക്കുകയും ചെയ്തു.
2026-ലെ കോൺഫറൻസിന്റെ സമാപനത്തിൽ പ്രഖ്യാപിക്കപ്പെട്ട ഈ പുതിയ ക്രമീകരണം PCICയുടെ ഭാവി പ്രവർത്തനങ്ങൾക്ക് പുതിയൊരു അധ്യായത്തിന് തുടക്കം കുറിക്കുന്നതായി കണക്കാക്കപ്പെടുന്നു.
കാനഡയുടെ വിവിധ പ്രവിശ്യകളിലുള്ള ദൈവസഭകളെയും ദൈവദാസന്മാരെയും കൂടുതൽ ശക്തമായി ഒരുമിപ്പിക്കുന്നതിനും, പ്രാർത്ഥനയിലും കൂട്ടായ്മയിലും ശുശ്രൂഷാ സഹകരണത്തിലും വളർച്ച കൈവരിക്കുന്നതിനും 2029-ലെ PCIC ദേശീയ കോൺഫറൻസ് അനുഗ്രഹകരമായ വേദിയായി മാറട്ടെയെന്നതാണ് ഏവരുടെയും പ്രതീക്ഷ.
«“കാനഡയിലെ വിവിധ പ്രവിശ്യകളിലുള്ള ദൈവസഭകളുടെയും ദൈവദാസന്മാരുടെയും കൂട്ടായ്മയും സഹകരണവും കൂടുതൽ ശക്തിപ്പെടുത്തി, വരും തലമുറകൾക്കായി ദൈവരാജ്യത്തിന്റെ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഫലപ്രദമായ വേദിയായി PCIC വളരട്ടെ.”»
Pr. MANEESH THOMAS
EDMONTON 587 936 5155




