ഡബ്ലിൻ: ഇന്ത്യൻ പെന്തക്കോസ്ത് ചർച്ച് ഓഫ് ഗോഡ് (ഐ.പി.സി.) ഡബ്ലിൻ സഭയുടെ വാർഷിക കൺവെൻഷൻ ഓഗസ്റ്റ് 14 മുതൽ 16 വരെ ഗ്രീൻഹിൽസ് കമ്മ്യൂണിറ്റി സെന്ററിൽ നടക്കും.
ഓഗസ്റ്റ് 14, 15 തീയതികളിൽ വൈകിട്ട് 6 മണി മുതൽ 8.30 മണി വരെയും, ഞായറാഴ്ച രാവിലെ 10 മണി മുതൽ 12.30 മണി വരെയും യോഗങ്ങൾ നടക്കും.
കൺവെൻഷനിൽ പാസ്റ്റർ ഷിബിൻ സാമുവൽ ദൈവവചനം ശുശ്രൂഷിക്കും.
പാസ്റ്റർ സാനു പി. മാത്യു (Senior Pastor) , ഇവാ. സാജൻ ഫിലിപ്പ്, ഇവാ.ജസ്റ്റിൻ ഫിലിപ്പ്, ഇവാ. ജെനീഷ് മാത്യു എന്നിവർ യോഗങ്ങൾക്ക് നേതൃത്വം നൽകും.
അയർലൻഡിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിശ്വാസികൾക്കും പൊതുജനങ്ങൾക്കും പങ്കെടുക്കുന്നതിനായി എല്ലാവരെയും ഹൃദയപൂർവ്വം ക്ഷണിക്കുന്നതായി സഭാ ഭാരവാഹികൾ അറിയിച്ചു.
കൺവെൻഷൻ ഹാർവെസ്റ്റ് ടി.വിയിലൂടെയും ഐ.പി.സി. ഡബ്ലിന്റെ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെയും തത്സമയം സംപ്രേഷണം ചെയ്യുന്നതാണ്.
സ്ഥലം: Greenhills Community Centre, Dublin 12, D12 Y899
കൂടുതൽ വിവരങ്ങൾക്ക്: 087 781 8783 / 089 972 8073




