ഐപിസി വർഷിപ്പ് സെന്റർ ഷാർജയുടെ കുടുംബസംഗമം നടന്നു

പത്തനംതിട്ട: വിശ്വാസികൾ പരസ്പരം സ്നേഹവും സന്തോഷവും പങ്കിട്ട് 25 വർഷം പൂർത്തീകരിച്ച ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയുടെ യുഎഇയിലെ ഏറ്റവും വലിയ സഭകളിൽ ഒന്നായ ഐപിസി വർഷിപ്പ് സെന്റർ ഷാർജയുടെ കുടുംബ സംഗമം ഓഗസ്റ്റ് 4, വെള്ളിയാഴ്ച പത്തനംതിട്ട വിളവിനാൽ ബെഥെൽ കൺവെൻഷൻ സെന്ററിൽ വച്ച് നടന്നു.

വിവിധ കാലഘട്ടത്തിൽ ശുശ്രൂഷിച്ച ദൈവദാസന്മാരും വിശ്വാസികളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പങ്കുചേർന്നു. സഭയുടെ സീനിയർ പാസ്റ്റർ റവ. വിൽ‌സൺ ജോസഫ് അധ്യക്ഷത വഹിച്ച മീറ്റിംഗിൽ സെക്രട്ടറി അബു വർഗീസ്, ട്രഷറർ ഷാജി നൈനാൻ, പി വൈ പി എ സെക്രട്ടറി മനു തോമസ്, വിമൻസ് ഫെല്ലോഷിപ് രക്ഷാധികാരി സിസ്റ്റർ മേഴ്‌സി വിൽ‌സൺ, സൺ‌ഡേ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ജീൻ ഷാജി എന്നിവർ ആശംസകൾ അറിയിച്ചു.

കെട്ടിപ്പിടിച്ചും പൊട്ടിച്ചിരിച്ചും പഴയകാല ഓർമ്മകൾ പങ്കുവെച്ചും അടുത്തവർഷം കർത്താവിന്റെ വരവ് താമസിച്ചാൽ വീണ്ടും കാണാമെന്നുള്ള പ്രതീക്ഷയിൽ വിഭവസമൃദ്ധമായ ആഹാരവും ഭക്ഷിച്ച ശേഷം വിശ്വാസികൾ അവരവരുടെ ഭവനത്തിലേക്ക് മടങ്ങിയത് വ്യത്യസ്ത അനുഭവമായി.

വാർത്ത : കൊച്ചുമോൻ ആന്താര്യത്ത്‌

കത്തോലിക്ക പുരോഹിതന്‍ 'ക്രിസ്ത്യാനിയായി