മോദിയെ യു.എസ് വൈസ് പ്രസിഡന്റ് ഫോണ്‍ വിളിച്ചു; സംഭാഷണം ‘മെക്ക കരാറി’ന് പിന്നാലെ

ന്യൂഡൽഹി: യു.എസ്. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഫോണിൽ സംസാരിച്ചു. ശനിയാഴ്ചയാണ് വാൻസ് മോദിയെ വിളിച്ചത്. പശ്ചിമേഷ്യയിലെ സംഘർഷസ്ഥിതിയുടെ പശ്ചാത്തലത്തിൽ ഇന്ത്യയും അമേരിക്കയും തമ്മിൽ വ്യാപാര, സുരക്ഷ, ഊർജ മേഖലകളിലെ ബന്ധം വിപുലപ്പെടുത്തുന്നതിനെക്കുറിച്ചായിരുന്നു ചർച്ച. പാകിസ്താനും സൗദി അറേബ്യയും തുർക്കിയും സംയുക്ത പ്രതിരോധക്കരാറിൽ(മെക്ക കരാർ) ഒപ്പുവെച്ച് ദിവസങ്ങൾക്കകമാണ് യു.എസ്. വൈസ് പ്രസിഡന്റ് പ്രധാനമന്ത്രി മോദിയുമായി സംഭാഷണം നടത്തിയത്.

മേഖലയിലെ പുതിയ ശാക്തിക കൂട്ടായ്മയായി പാക്, തുർക്കി, സൗദി പ്രതിരോധക്കരാർ വിലയിരുത്തപ്പെടുന്നു. നാറ്റോ സഖ്യകക്ഷി രാജ്യംകൂടിയാണ് തുർക്കി. ഈ സാഹചര്യത്തിൽ ജെ.ഡി. വാൻസ് – നരേന്ദ്രമോദി ചർച്ചയ്ക്ക് പ്രാധാന്യം കൂടുതലാണ്.

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് 100 ശതമാനവംവരെ തീരുവയ്ക്ക് അനുമതി നൽകുന്ന ബില്ലിന് അമേരിക്കൻ സെനറ്റ് അംഗീകാരം നൽകിയിരുന്നു. ഇന്ത്യ അടക്കമുള്ള എതാനും രാജ്യങ്ങളെയാണ് ഈ ബില്ലിലൂടെ ഉന്നംവെക്കുന്നത് എന്നു കരുതപ്പെടുന്നു. റഷ്യയിൽനിന്ന് വാങ്ങൽ നടത്തുന്ന യൂറോപ്പിലെ അമേരിക്കൻ സഖ്യ കക്ഷികളെ ഇതിൽനിന്ന് ഒഴിവാക്കിയിട്ടുമുണ്ട്. ഇങ്ങനെ ഇന്ത്യ – അമേരിക്ക വ്യാപാര നയതന്ത്രത്തിൽ പ്രശ്നങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽക്കൂടിയാണ് ഈ ഫോൺ സംഭാഷണം.

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെ പുരോഗതി ഇരു നേതാക്കളും വിലയിരുത്തിയതായി കേന്ദ്രസർക്കാർ വ്യക്തമാക്കി. ഇന്ത്യ-അമേരിക്ക വ്യാപാരക്കരാറുമായി ബന്ധപ്പെട്ട് ചർച്ചകൾ നടന്നോ എന്നത് വ്യക്തമല്ല. ഫോൺ സംഭാഷണത്തെക്കുറിച്ച് അമേരിക്ക ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

കത്തോലിക്ക പുരോഹിതന്‍ 'ക്രിസ്ത്യാനിയായി