സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് ചാരിറ്റി വിഭാഗം കൺവീനറായി പാസ്റ്റർ ക്രിസ്റ്റഫർ വർഗീസ് നിയമിതനായി

മുംബൈ: കന്യാകുമാരി മുതൽ മഹാരാഷ്ട്ര വരെ വ്യാപിച്ചുകിടക്കുന്ന സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് (SIAG) സഭയുടെ ചാരിറ്റി വിഭാഗം (Charity Department) കൺവീനറായി പാസ്റ്റർ ക്രിസ്റ്റഫർ വർഗീസിനെ നിയമിച്ചു. 2026 മാർച്ച് 20-ന് ചേർന്ന ജനറൽ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന്റെ തീരുമാനപ്രകാരമാണ് രണ്ട് വർഷത്തെ കാലാവധിക്കുള്ള ഈ നിയമനം .

കന്യാകുമാരി മുതൽ മഹാരാഷ്ട്ര വരെ എട്ട് ഡിസ്ട്രിക്ട് കൗൺസിലുകളായി പ്രവർത്തിക്കുന്ന സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന നിർണായക ഉത്തരവാദിത്വമാണ് പാസ്റ്റർ ക്രിസ്റ്റഫർ വർഗീസിന് നൽകിയിരിക്കുന്നത്.

2010 മുതൽ കോട്ടയം അസംബ്ലീസ് ഓഫ് ഗോഡ് ടൗൺ ചർച്ച് ശുശ്രൂഷകനായി സേവനം അനുഷ്ഠിച്ചുവരുന്ന പാസ്റ്റർ ക്രിസ്റ്റഫർ വർഗീസ്, വിവിധ ബൈബിൾ കോളേജുകളിൽ അധ്യാപകനായും ശ്രദ്ധേയമായ സേവനം നിർവഹിച്ചുവരുന്നു.

വാർത്ത: മോൻസി മാമ്മൻ

കത്തോലിക്ക പുരോഹിതന്‍ 'ക്രിസ്ത്യാനിയായി