ഐ.പി.സി ആലപ്പുഴ വെസ്റ്റ് സെൻ്ററിൻ്റെ ലീസേഴ്‌സ് കോൺഫറൻസ് ആഗസ്റ്റ് 8 ന് രാവിലെ 9.30 മുതൽ ഉച്ചക്ക് 4.00 മണി വരെ ചേപ്പാട് പ്രത്യാശാ ഭവനിൽ വച്ച് നടക്കുന്നതാണ് .
“പുതുനിയമത്തിൻ്റെ ശുശ്രൂഷകൻ ” എന്നതാണ് ചിന്താവിഷയം. പാസ്റ്റർ .ഏബ്രഹാം ജോർജ് ഉദ്ഘാടനം ചെയ്യുന്ന യോഗത്തിൽ പാസ്റ്റർ .ഫിലിപ്പ് പി തോമസ് വിഷയം അവതരിപ്പിക്കും .
പുതുനിയമത്തിന്റെ ശുശ്രൂഷകന്മാർ ആരാണ്? ദൈവം ശുശ്രൂഷയ്ക്ക് എങ്ങനെ പ്രാപ്തരാക്കുന്നു?, ശുശ്രൂഷകനും മാനസിക ആരോഗ്യവും .കൃപാവരങ്ങളുടെ ശുശ്രൂഷ, പുതുനിയമ ശുശ്രൂഷകന്റെ സ്വഭാവവും ഉത്തരവാദിത്തവും, നിയമകേന്ദ്രീകൃത ശുശ്രൂഷയും കൃപാകേന്ദ്രീകൃത ശുശ്രൂഷയും,
സഭയിലെ വിശ്വാസികളുടെ പ്രതീക്ഷകൾ, ഇന്നത്തെ സഭയിൽ പുതുനിയമ ശുശ്രൂഷയുടെ വെല്ലുവിളികൾ ,സ്ത്രീകളുടെ ശുശ്രൂഷ, ശുശ്രൂഷകന്റെ ഭാര്യ എങ്ങനെയായിരിക്കണം എന്നീ വിഷയങ്ങളെക്കുറിച്ച് ചർച്ചകൾ നടത്തുന്നതാണ് .
സെൻ്ററിലെ ശുശ്രൂഷക കുടുംബത്തോടൊപ്പം ,സെൻ്ററിലെ പുത്രിക സംഘടനാ ഭാരവാഹികളും സംബന്ധിക്കുന്നതാണ് .




