പെന്തെക്കോസ്തൽ യൂത്ത് ഫെലോഷിപ്പ് ഓഫ് അമേരിക്ക (PYFA) യുടെ 46-ാമത് വാർഷിക കോൺഫറൻസ് 2026 ഓഗസ്റ്റ് 13 മുതൽ 16 വരെ ന്യൂയോർക്കിലെ ഹിൽട്ടൺ ലോങ് ഐലൻഡ്/ഹണ്ടിംഗ്ടൺ ഹോട്ടലിൽ നടക്കും.
“ആത്മാവിനാൽ ശക്തീകരിക്കപ്പെടുക” (Empowered by the Spirit) എന്നതാണ് ഈ വർഷത്തെ കോൺഫറൻസിന്റെ വിഷയം (കൊലൊസ്സ്യർ 1:11).
മലയാള സമ്മേളനങ്ങളിൽ പാസ്റ്റർ ഡോ. വി. ജെ. സാംകുട്ടി (ഇംഗ്ലണ്ട്), പാസ്റ്റർ അബിൻ ജോർജ് (ഇംഗ്ലണ്ട്) എന്നിവരും, ഇംഗ്ലീഷ് സമ്മേളനത്തിൽ പാസ്റ്റർ ജോയി സന്റോറ (കണക്റ്റിക്കട്ട്) ശുശ്രൂഷിക്കും.
വ്യാഴാഴ്ച നടക്കുന്ന നെക്സ്റ്റ് ജനറേഷൻ നൈറ്റിൽ പാസ്റ്റർ ടൈറ്റസ് സാം, ശനിയാഴ്ച നടക്കുന്ന സ്പിരിറ്റ് എംപവേർഡ് ഡോട്ടേഴ്സ് കോൺഫറൻസിൽ സിസ്റ്റർ ആശാ എബ്രഹാം എന്നിവർ ശുശ്രൂഷിക്കും. ശനിയാഴ്ച രാവിലെ സവോയ് ബോൾറൂമിൽ പാസ്റ്റർ കെ. വി. എബ്രഹാം, പാസ്റ്റർ എബ്രഹാം ഈപ്പൻ, പാസ്റ്റർ വിൽസൺ ജോസ് എന്നിവരുടെ നേതൃത്വത്തിൽ സിറ്റിവൈഡ് ഉപവാസ പ്രാർത്ഥന നടക്കും.
കൂടുതൽ വിവരങ്ങൾക്ക്: www.pyfa.org



