74 വര്‍ഷം മുന്‍പ് കടലിൽ പതിച്ച അമേരിക്കന്‍ വിമാനം കണ്ടെത്തി

​വാഷിംഗ്ടൺ: 1952-ൽ പ്യൂർട്ടോ റിക്കോ തീരത്ത് അറ്റ്ലാന്റിക് സമുദ്രത്തിൽ പതിച്ച പ്രശസ്തമായ പാൻ അമേരിക്കൻ എയർവേയ്‌സിന്റെ (Pan American Airways) വിമാനത്തിന്റെ അവശിഷ്ടങ്ങൾ 74 വർഷങ്ങൾക്ക് ശേഷം കണ്ടെത്തി.

ഡിസ്കവറി ചാനലിന്റെ ‘എക്സ്പഡീഷൻ അൺനോൺ’ പരമ്പരയും എയർ/സീ ഹെറിറ്റേജ് ഫൗണ്ടേഷനും ചേർന്ന് നടത്തിയ തിരച്ചിലിലാണ് കടലിന്റെ അടിത്തട്ടിൽ, അത്‌ലാൻറിക് സമുദ്രത്തിൽ 2,000 അടി താഴ്ചയിൽനിന്നാണ് ‘ക്ലിപ്പർ എൻഡവർ’ എന്ന വിമാനം കണ്ടെത്തി.
റോയിട്ടേഴ്സ്, ദി ഇക്കണോമിക് ടൈംസ് ഉൾപ്പെടെയുള്ള പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഈ അപൂർവ്വ കണ്ടെത്തലിന്റെ വാർത്ത പുറത്തുവിട്ടത്.

​1952 ഏപ്രിൽ 11-നാണ് ‘ഡഗ്ലസ് DC-4’ വിഭാഗത്തിൽപ്പെട്ട ഈ വിമാനം അപകടത്തിൽപ്പെടുന്നത്. പ്യൂർട്ടോ റിക്കോയിൽ നിന്ന് ന്യൂയോർക്കിലേക്ക് പറന്നുയർന്ന ഉടൻ തന്നെ എൻജിൻ തകരാർ മൂലം വിമാനം സമുദ്രത്തിലേക്ക് പതിക്കുകയായിരുന്നു. 64 യാത്രക്കാരും 5 ജീവനക്കാരുമടക്കം ആകെ 69 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.

അപകടത്തിൽ വിമാനം രണ്ട് കഷണങ്ങളായി പിളർന്നു. തകർന്നു വീണ സമയത്ത് വിമാനത്തിലുണ്ടായിരുന്നവര്‍ ലൈഫ് ജാക്കറ്റുകളും ലൈഫ് റാഫ്റ്റുകളും ഉപയോഗിക്കുന്നതിലെ ആശയക്കുഴപ്പവും സുരക്ഷാ നിർദ്ദേശങ്ങളുടെ കുറവും കാരണം 52 പേർ മരിക്കുകയും 17 പേർക്ക് മാത്രം രക്ഷപ്പെടുകയും ചെയ്തിരുന്നു.

​ഈ ദാരുണമായ ദുരന്തത്തിന് ശേഷമാണ് ലോകമെമ്പാടുമുള്ള വ്യോമയാന മേഖലയിൽ വിപ്ലവകരമായ സുരക്ഷാ മാറ്റങ്ങൾ നടപ്പിലാക്കിയത്. ഇന്ന് വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ കാണുന്ന പ്രീ-ഫ്ലൈറ്റ് സേഫ്റ്റി ബ്രീഫിംഗുകളും , അടിയന്തിര ഘട്ടങ്ങളിൽ ചെയ്യേണ്ട സുരക്ഷാ നിർദ്ദേശങ്ങളുടെ പ്രാക്ടിക്കൽ പ്രദർശനവും നിർബന്ധമാക്കിയത് ഈ അപകടത്തെ തുടർന്നാണ്.

ജർമ്മനിയിലെ ' കായംകുളം കൊച്ചുണ്ണി' | മായാത്ത സ്മരണ