ശബരിമല സ്വർണത്തട്ടിപ്പ് കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് കൊണ്ടുപോയി.
ശബരിമല സ്വർണത്തട്ടിപ്പ് കേസില്‍ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിനെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം കരകുളത്തിന് അടുത്തുള്ള വസതിയിൽ നിന്നാണ് അന്വേഷണ സംഘം രാവിലെ പ്രശാന്തിനെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് കൊണ്ടുപോയി.
ശബരിമല സ്വർണക്കൊള്ളയിൽ ചെയ്യാത്ത കുറ്റത്തിന് ക്രൂശിക്കുന്നുവെന്നും താൻ ഏത് നിമിഷവും അറസ്റ്റ് ചെയ്യപ്പെട്ടേക്കാമെന്നും പിഎസ് പ്രശാന്ത് നേരത്തെ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. എല്ലാ കാര്യങ്ങൾക്കും പിന്നിൽ ഉണ്ണികൃഷ്ണൻ പോറ്റിയെന്നും പി എസ് പ്രശാന്ത് പോസ്റ്റിൽ പറയുന്നു. ശ്രീകോവിലിന് മുന്നിൽ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ ഞങ്ങൾ ചെയ്ത് തെറ്റെന്ന് പിഎസ് പ്രശാന്ത് ചോദിക്കുന്നു.




