ചിക്കാഗോ പിസിനാക്കിലെ കോട്ടയം ബിലീവേഴ്സ് സമ്മേളനം ശ്രദ്ധേയമായി

ചിക്കാഗോ : നാല്പതാമത് പിസിനാക്കിൽ പങ്കെടുത്ത കോട്ടയം ജില്ലയിലെ വിശ്വാസികളുടെ പ്രത്യേക സമ്മേളനം ശനിയാഴ്ച ഉച്ചകഴിഞ്ഞ് നടന്നു. പാസ്റ്റർ റോയി വാകത്താനം അധ്യക്ഷനായിരുന്നു. കുര്യൻ ഫിലിപ്പ് സ്വാഗതം ആശംസിച്ചു. ബിനോയി ഫിലിപ്പ് കരിമാങ്കൽ, വെസ്ലി മാത്യു, ഷെറി ജോർജ്, എന്നിവർ നേതൃത്വം നൽകി.

പാസ്റ്റർ ജോൺസൺ ഫിലിപ്പിന്റെ പ്രാർഥനയോടെയാണ് സമ്മേളനം ആരംഭിച്ചത്. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ താമസിക്കുന്നവരും ഇന്ത്യ, കാനഡ, ഗൾഫ്, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്ന് എത്തിയ നിരവധി പേർ പ്രായഭേദമെന്യേ ആവേശപൂർവ്വം യോഗത്തിൽ പങ്കെടുത്തു. പരേതനായ പാസ്റ്റർ കെ എം ജോസഫിന്റെ മകൾ സിസ്റ്റർ ലോവിസ് പോൾ താൻ എഴുതിയ ഗാനത്തിന്റെ വരികൾ ആലപിച്ചു.

ദീർഘകാലത്തിനുശേഷം വീണ്ടും ഒന്നിച്ച് കണ്ടവർ ഉൾപ്പെടെ പങ്കെടുത്ത എല്ലാവരും ഗതകാല സ്മരണകളും അനുഭവങ്ങളും അയവിറക്കി സൗഹൃദം പുതുക്കി. പരേതനായ ഇറ്റാർസി പാസ്റ്റർ കുര്യൻ തോമസിന്റെ മകൻ പാസ്റ്റർ ജയിക്കബ് തോമസ് ആശംസകൾ അറിയിച്ചു. കോട്ടയം വിശ്വാസികളുടെ സമ്മേളനം നടക്കുന്ന സമയത്ത് തന്നെ മറ്റു ചില സമ്മേളനങ്ങളും നടന്നതിനാൽ ചിലർക്ക് ഈ പ്രാവശ്യം സമ്മേളനത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല എന്ന് പരാതി ഉണ്ടായി.

എന്നാൽ അടുത്ത പ്രാവശ്യം ഒക്കലഹോമിൽ നടക്കുന്ന 41മത് കോൺഫറൻസിൽ ഈ പരാതി പരിഹരിക്കുമെന്ന് ഒക്കലഹോമ കോൺഫ്രൻസ് സെക്രട്ടറി ബിനോയ് ഫിലിപ്പ് കരിമാങ്കൽ അറിയിച്ചു. കോട്ടയം സ്വദേശികളായ 41 മത് പിസിനക് കോൺഫറൻസിന്റെ സെക്രട്ടറി ബിനോയ് ഫിലിപ്പ് കരുമാങ്ങൽ, അടുത്തവർഷം ഫ്ലോറിഡയിൽ നടക്കുന്ന ഐപിസി ഫാമിലി കോൺഫറൻസിന്റെ കൺവീനർ പാസ്റ്റർ റോയി വാകത്താനം, ട്രഷറർ സാക് ചെറിയാൻ എന്നിവരെ യോഗം അഭിനന്ദിച്ചു.

മുതിർന്ന അംഗങ്ങളായ തോമസ് കുര്യൻ വടക്കേക്കുറ്റ്, പാസ്റ്റർ ജോസഫ് കെ ജോസഫ് കിഴക്കേടത്ത്, സൂസി എബ്രഹാം തുടങ്ങിയവരല്ലാം പഴയ കോട്ടയം ഓർമ്മകൾ സ്മരിച്ചു. പാസ്റ്റർ തോമസ് സി എബ്രഹാമിന്റെ (ഒളശ്ശ കുഞ്ഞുമോൻ) പ്രാർത്ഥനയോടെയാണ് യോഗം സമാപിച്ചത്.

കുര്യൻ ഫിലിപ്പ്

ജർമ്മനിയിലെ ' കായംകുളം കൊച്ചുണ്ണി' | മായാത്ത സ്മരണ