വന്ദേമാതരത്തെ അവഹേളിച്ചാല്‍ 3 വര്‍ഷം വരെ തടവ്: ഭേദഗതി ബില്‍ ഇന്ന് രാജ്യസഭയില്‍

ന്യൂഡല്‍ഹി: ദേശീയഗീതമായ വന്ദേമാതരത്തെ അവഹേളിക്കുന്നത് കുറ്റകരമാക്കുന്നതിനുള്ള ഭേദഗതി ബില്‍ കേന്ദ്രസർക്കാർ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും.

നിലവില്‍ ദേശീയഗാനത്തിന് (ജനഗണ മന) ലഭ്യമായ നിയമപരിരക്ഷയും ആദരവും ദേശീയഗീതമായ വന്ദേമാതരത്തിനും ഉറപ്പാക്കുകയാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം. ബില്‍ നിയമമാകുന്നതോടെ ദേശീയഗീതത്തെ അവഹേളിക്കുന്നവർക്ക് 3 വർഷം വരെ തടവുശിക്ഷ ലഭിക്കും.

രാഷ്ട്രപതി, ഗവർണർമാർ തുടങ്ങിയവർ പങ്കെടുക്കുന്ന ഔദ്യോഗിക ചടങ്ങുകളില്‍ ദേശീയഗീതം നിർബന്ധമായും ആലപിക്കണമെന്ന് കേന്ദ്രം നേരത്തെ നിർദ്ദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ശിക്ഷാനടപടികള്‍ കൂടി ഉള്‍പ്പെടുത്തി നിയമം കർശനമാക്കാൻ ഒരുങ്ങുന്നത്.

ബില്ലിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം
അതേസമയം, നിയമനിർമാണത്തില്‍ നിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്ന് ആവശ്യപ്പെട്ട് സിപിഎം രാജ്യസഭാംഗം ജോണ്‍ ബ്രിട്ടാസ് ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. സുപ്രീം കോടതിയിലടക്കം മുൻപ് കേന്ദ്രം സ്വീകരിച്ച നിലപാടുകളില്‍ നിന്നുള്ള പിന്നാക്കാറ്റമാണിതെന്നും, ‘വന്ദേമാതര’ത്തിന്റെ യഥാർഥ സന്ദേശവും ആശയവും ഉള്‍ക്കൊള്ളാതെയാണ് ഇത്തരം ഒരു നീക്കമെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

മറ്റ് സഭാ നടപടികള്‍സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 34-ല്‍ നിന്ന് 38 ആയി ഉയർത്തിയത് സാധൂകരിക്കുന്നതിനുള്ള ഓർഡിനൻസിന് പകരമുള്ള ബില്ലും ഇന്ന് ലോക്‌സഭയുടെ പരിഗണനയ്ക്ക് വരും.

ജർമ്മനിയിലെ ' കായംകുളം കൊച്ചുണ്ണി' | മായാത്ത സ്മരണ