പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ മുൻ ജനറൽ സെക്രട്ടറി നിത്യതയിലേക്ക് ചേർക്കപ്പെട്ട ജോസ് അതുല്യയുടെ സംസ്‌കാരം ജൂലൈ 11 ന് ശനിയാഴ്ച നടക്കും.
രാവിലെ 7 ന് ഭവനത്തിലും 8.30 മുതൽ ഭവനത്തിനു സമീപമുള്ള അതുല്യ ചർച്ച് ഓഫ് ഗോഡ് സഭയിലും നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ഉച്ചകഴിഞ്ഞ് 1.30 ന് കോന്നി ആമക്കുന്നിലുള്ള അതുല്യ ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ.
അതുല്യ വുഡ് പാലസ്, അതുല്യ കറി പൗഡർ എന്നിവയുടെ ഉടമയായിരുന്നു. പെന്തെക്കോസ്ത് കൗൺസിൽ ഓഫ് ഇന്ത്യയുടെ ജനറൽ സെക്രട്ടറിയായും വൈസ് പ്രസിഡൻ്റായും സേവനം ചെയ്തിട്ടുണ്ട്.
ഭാര്യ: നാറാണംമൂഴി അറയ്ക്കമണ്ണിൽ മലയിൽ ബിജോ ജോസ്. മക്കൾ: അക്കു എബി മാത്യു, ജൂഡി എബി മാത്യു (ഇരുവരും യുഎസ്). മരുമക്കൾ: മൂവാറ്റുപുഴ പകലോമറ്റം കെസിയ അക്കു, കാരിച്ചാൽ കാട്ടുപറമ്പിൽ ജോബിൻ ചാക്കോ.




