മക്കൾ സ്വയം വളരുകയല്ല നാം അവരെ വളർത്തുകയാണ് വേണ്ടത്: റവ. സണ്ണി താഴാംപള്ളം

ഈ കാലഘട്ടത്തിൽ വഴിതെറ്റിപ്പോകുന്ന മക്കളെ ഓർത്ത് നാം കരയണം. അല്ലെങ്കിൽ സമൂഹത്തിലും നമ്മുടെ കുടുംബത്തിലും ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങൾ വളരെ വലുതായിരിക്കുമെന്ന് റവ. സണ്ണി താഴാംപള്ളം മാതാപിതാക്കളെ ഓർപ്പിച്ചു.
പിസിനാക് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

റോയി വാകത്താനം

മക്കൾക്കായി മാതാപിതാക്കങ്ങൾ ഓലോല കണ്ണീരൊഴുക്കണം. ഹൃദയം പൊട്ടിക്കരയണം. കുഞ്ഞുങ്ങൾ പിറന്ന് നമ്മുടെ കൈളിലേക്ക് വീഴുമ്പോൾ മുതൽ പഠിക്കാനുള്ള ബുദ്ധിലഭിക്കാൻ പ്രാർത്ഥിക്കുകയാണ്. പിന്നെ ജോലി ലഭിക്കാനായി പ്രാർത്ഥന. അതുകഴിഞ്ഞ് വിവാഹത്തിനായി പ്രാർത്ഥിക്കുന്നു. തുടർന്ന്

തോമസ് മാമൻ

വിവാഹത്തോടെ രണ്ട് പ്രശ്നങ്ങൾ കൂടി കുടുംബത്തിൽ ഉടലെടുക്കുകയാണ്. എന്നാൽ ഒരു കുഞ്ഞ് ഗർഭസ്ഥശിശു വാകുന്നതു മുതൽ മരണം വരെ നാം അവരെ ഒർത്ത് കരഞ്ഞ് പ്രാർത്ഥിച്ചുകൊണ്ടേയിരിക്കണം.

മാത്യു വർഗീസ്

ജനനശേഷം ബാലശിക്ഷയിലും പത്ഥ്യോപദേശങ്ങൾ അവരിൽ പകർന്ന് നൽകിയുമാണ് നാം കുട്ടികളെ വളർത്തേണ്ടത്. അവർ വളരുകയല്ല അവരെ വളർത്തുകയാണ് വേണ്ടത്. മാതാപിതാക്കളുടെ ഉപദേശങ്ങൾ കൈക്കൊള്ളാൻ താൽപര്യമില്ലാത്ത ഒരു തലമുറയാണ് നമ്മുടെ മുമ്പിലുള്ളതെന്നും നാം ഓർക്കണം.

സേവ്യർ ജെയിംസ്

കാൽവരിയെ കുറിച്ചും നിത്യതയെക്കുറിച്ചും പരിശുദ്ധാത്മാവിനെ കുറിച്ചുമുള്ള ദർശനങ്ങൾ കുത്തുങ്ങൾക്കുണ്ടാകണം. ഇന്ത്യയിലേക്കുള്ള ഞങ്ങളുടെ തുടർമാനമായ യാത്രകളിൽ കുഞ്ഞുങ്ങളെ കൂടെ കൂട്ടുമായിരുന്നു. തമിഴ്നാടിൻ്റെ വിവിധ ഗ്രാമങ്ങൾ സന്ദർശിച്ച് സുവിശേഷം അറിക്കുന്നതും പാവങ്ങളെ സഹായിക്കുന്നതും കണ്ടും കേട്ടുമാണ് അവർ വളർന്നത്. രണ്ട് മാസം വരെ അവർ നാട്ടിൽ ചെലവഴിച്ചിട്ടുണ്ട്. അവരെ ഉള്ളു തുറന്ന് സ്നേഹിച്ച് വളർത്തുന്ന കൂട്ടത്തിൽ അത്യാവശ്യം ബാലശിക്ഷകളും നൽകിയിട്ടുണ്ട്. ലോകത്തിൽ ആരോടും നമുക്ക് മല്ലിടാം. പക്ഷേ മക്കളുമായി വീട്ടിൽ മല്ലിടേണ്ടിവന്നാൽ അത് നിയന്ത്രിച്ചൊതുക്കാൻ പറ്റുന്ന കാര്യമല്ലെന്നും കാര്യങ്ങൾ കൈവിട്ടുപോകുമെന്നും താഴാംപള്ളം മാതാപിതാക്കളെ ഓർപ്പിച്ചു കൊണ്ടാണ് പ്രസംഗം അവസാനിപ്പിച്ചത്.

ജോൺ പി.കുര്യൻ

പാസ്‌റ്റർ റോയി വാകത്താനം മോഡറേറ്റർ ആയിരുന്നു. പാസ്റ്റർമാരായ തോമസ് മാമ്മൻ, സേവ്യർ ജെയിംസ്, മാത്യു വർഗീസ്, ജോൺ പി.കുര്യൻ എന്നിവരും വിവിധ വിഷയങ്ങളെ ആസ്പദമാക്കി സംസാരിച്ചു.

പാവപ്പെട്ട വിശ്വാസികളുടെ കരച്ചിൽ ദൈവം കാണും ; ഐ.പി. സി പ്രശ്‌നങ്ങൾ തീരും