സുജി തോമസ് കടവിലിൻ്റെ സംസ്ക്കാരം നാളെ ചെന്നിത്തലയിൽ

വാർത്ത ഷാജി ആലുവിള

ചെന്നിത്തല: ചെന്നിത്തല വെസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റും പഞ്ചായത്ത് അംഗവുമായ തോമസുകുട്ടി കടവിലിൻ്റെ സഹധർമ്മിണി സുജി തോമസിൻ്റെ (46) ശവസംസ്ക്കാര ശുശ്രൂഷ 3 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഭവനത്തിൽ ആരംഭിക്കും.
ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം ഉച്ചക്ക് 12 മണിക്ക്, പെനിയേൽ ശാരോൺ ഫെലോഷിപ്പ് ചർച്ചിൻ്റെ നേതൃത്വത്തിൽ ചെന്നിത്തല സൗത്ത് ശാലേം മർത്തോമാ പള്ളിയുടെ (മുണ്ടുവേലി പാലത്തിന് വടക്ക് ഭാഗം) സമീപമുള്ള പെനിയേൽ ശാരോൺ ഫെലോഷിപ് ചർച്ചിൻ്റെ സെമിത്തേരിയിൽ സംസ്ക്കരിക്കും.
രാവിലെ 8 മണിക്ക് മൃതദേഹം ഭവനത്തിൽ എത്തിക്കും.
മകൾ: എൽക്കാന

ഓറൽ റോബർട്ട്സ് യൂണിവേഴ്സിറ്റി മുൻ ഡീൻ ഡോ. തോംസൺ കെ. മാത്യു സംസാരിക്കുന്നു