ചിക്കാഗോ പിസിനാക്കിൽ ആരോഗ്യകരമായ ദാമ്പത്യജീവിതവും കുടുംബപരിപാലനവും: സെമിനാർ ശനിയാഴ്ച ഉച്ച കഴിഞ്ഞ്

ചിക്കാഗോ: നാല്പതാമത് പിസിനാക് കോൺഫറൻസിൽ ആരോഗ്യകരമായ ദാമ്പത്യജീവിതവും കുടുംബപരിപാലനവും എന്ന സെമിനാറിൽ ഡോ സാം ജോർജ്, ഡോ തോമസ് ഇടിക്കുള എന്നിവർ മോഡറേറ്റർമാരായിരിക്കും.

സെലീന എബ്രഹാം, സാബു ജോർജ്, ഡോ റെമ ജേക്കബ്, ബിജു തോമസ് എന്നിവർ വിഷയങ്ങൾ അവതരിപ്പിക്കും.

മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ചും സെമിനാർ ചർച്ച ചെയ്യും.

ജൂലൈ 4 ശനിയാഴ്ച 2 :45 മുതൽ നിർവാണ റൂമിലാണ് സെമിനാർ നടക്കുന്നത്.

കുര്യൻ ഫിലിപ്പ്
നാഷണൽ മീഡിയ കോർഡിനേറ്റർ
8479125578