പാസ്റ്റർ പോൾസൺ കുര്യാക്കോസ് അസംബ്ലിസ് ഓഫ് ഗോഡ് ചർച്ച് കുവൈറ്റ്‌ സഭയുടെ പുതിയ ശുശ്രൂഷകനായി ചുമതലയേറ്റു

കുവൈറ്റ്‌ സിറ്റി : അസംബ്ലിസ് ഓഫ് ഗോഡ് ചർച്ച് കുവൈറ്റ്‌ സഭയുടെ പുതിയ ശുശ്രൂഷകനായി കർത്തൃദാസൻ പാസ്റ്റർ പോൾസൺ കുര്യാക്കോസ് ചുമതലയേറ്റു. ജൂൺ 25 വ്യായാഴ്ച്ച രാവിലെ കുവൈറ്റിൽ എത്തിച്ചേർന്ന പ്രിയ കർത്തൃദാസൻ പാസ്റ്റർ പോൾസൺ കുര്യാക്കോസിനെ അസംബ്ലിസ് ഓഫ് ഗോഡ് ചർച്ച് കുവൈറ്റ്‌ സഭയിലെ അംഗങ്ങൾ ചേർന്ന് കുവൈറ്റ്‌ എയർപോർട്ടിൽ സ്വീകരിച്ചു.

അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ പത്തനാപുരം സെക്ഷനിലെ ചാച്ചിപ്പുന്ന അസംബ്ലിസ് ഓഫ് ഗോഡ് സഭയുടെ ശുശ്രൂഷകൻ പാസ്റ്റർ പി യു കുര്യാക്കോസിന്റെയും, കർത്തൃദാസി ശ്രീമതി ഏലിയാമ്മ കുര്യാക്കോസിന്റെയും മകനായ പാസ്റ്റർ പോൾസൺ കുര്യാക്കോസ് മുൻപ് അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ഊന്നുങ്കൽ, പുല്ലുവഴി (കോതമംഗലം സെക്ഷൻ), ഡൽഹിയിലെ ദിൽഷദ് ഗാർഡൻ, കണ്ണറ (തൃശ്ശൂർ സെക്ഷൻ), കോലഞ്ചേരി (എറണാകുളം വെസ്റ്റ് സെക്ഷൻ) എന്നീ സഭകളിലെ ശുശ്രൂഷകനായിരുന്നു.

ഭാര്യ : കർത്തൃദാസി സിസ്റ്റർ അലീന പോൾസൺ. മക്കൾ : ഹെലൻ എൽസ പോൾസൺ, ക്രിസ്റ്റൽ പോൾസൺ.മൊബൈൽ നമ്പർ :+965 566 74 515

*ഐ. പി. സി പിളരുമോ ?*