തിരുവല്ല: പ്രതിസന്ധികൾക്ക് നടുവിൽ വിശ്വാസി ദൈവമഹത്വം കാണണമെന്നും. തന്റെ ജനത്തെ വിടുവിക്കാൻ ഇറങ്ങിവരുന്ന ദൈവം അത്ഭുതങ്ങളുടെ ദൈവമാണ് നമ്മെ വഴി നടത്തുന്നതെന്ന ചിന്തയാണ് വിശ്വാസിയെ ഭരിക്കേണ്ടതെന്നും അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സെക്രട്ടറി പാസ്റ്റർ ജോസ് ടി.ജോർജ് പറഞ്ഞു.
എ.ജി. പ്രയർ ഡിപ്പാർട്ട്മെൻറ് നേതൃത്വം നല്കി നടത്തി വരുന്ന നിലയ്ക്കാത്ത പ്രാർത്ഥന തുടർച്ചയായി ആയിരം ദിവസം പിന്നിടുന്നതിൻ്റെ ഭാഗമായി നടത്തിയ പ്രത്യേക സ്തോത്ര പ്രാർത്ഥനയിൽ മുഖ്യസന്ദേശം നല്കുകയായിരുന്നു പാസ്റ്റർ ജോസ് ടി.ജോർജ്.
ഈ പ്രാർത്ഥന മുന്നോട്ടു പോയത് ദൈവം ഇതിന്റെ നടത്തിപ്പുകാരൻ ആയതു കൊണ്ടാണ് എന്നും സ്തെഫാനോസിനെ പോലെ എതിർപ്പുകൾക്കു നടുവിലും തുറന്ന സ്വർഗവും ദൈവ മഹത്വവും കാണുവാൻ കഴിയുന്നവരുടെ സംഘമാണ് പ്രാർത്ഥനയ്ക്ക് മുൻനിര പ്രവർത്തകരായതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
പാസ്റ്റർ ഷാജൻ ജോൺ ഇടയ്ക്കാട് അദ്ധ്യക്ഷനായിരുന്നു. പ്രയർ ഡിപ്പാർട്ട്മെൻ്റ് ചെയർമാൻ പാസ്റ്റർ ജോമോൻ കുരുവിള അനുഗ്രഹ പ്രഭാഷണം നടത്തി. സെക്രട്ടറി പാസ്റ്റർ ഇസഡ്. ഏബ്രഹാം സങ്കീർത്തന സന്ദേശവും വൈസ് ചെയർമാൻ പാസ്റ്റർ കുമാർ ദാസ് ആമുഖ സന്ദേശവും നല്കി.
പാസ്റ്റർമാരായ ടി.എസ്. സാമുവേൽ കുട്ടി, ചാൾസ് ഗുണശീലൻ, പി.സജി, കെ.എസ്. സാമുവേൽ ജിബു, കെ.കെ.ബ്രദർ എബനേസർ, ബ്രദർ ബിജു കോവൂർ എന്നിവർ അനുമോദന പ്രസംഗം നടത്തി. ചർച്ച് ഓഫ് ഗോഡ് കേരള കൗൺസിൽ ട്രഷറാർ പാസ്റ്റർ വിനോദ് ജേക്കബ്, എ.ജി. കണ്ണൂർ സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ സണ്ണി മാത്യു എന്നിവർ ലഘു സന്ദേശങ്ങൾ നല്കി.
സിസ്റ്റർ സോജി സാംസൺ മദ്ധ്യസ്ഥ പ്രാർത്ഥന നയിച്ചു.പാസ്റ്റർ ഗീവർഗീസ് തോമസ്, നൈനാൻ ജോർജ്, പി.എസ്.മാത്യു, പാസ്റ്റർ ആർ.വി. ജോയി, സിസ്റ്റർ പ്രിൻസി സജി എന്നിവർ പ്രാർത്ഥന നയിച്ചു. സുവി.സ്റ്റാൻലി തിരുവനന്തപുരം ആരാധനയ്ക്ക് നേതൃത്വം നല്കി. പാസ്റ്റർമാരായ ജോസ് മത്തായി, ബി.കെ.സാൻ്റോ തുടങ്ങിയവർ നേതൃത്വം നല്കി.




