ചിക്കാഗോ: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയുടെ മുൻ ജനറൽ പ്രസിഡന്റ് പാസ്റ്റർ ജേക്കബ് ജോൺ സന്ദർശനാർത്ഥം ചിക്കാഗോയിലെത്തി.
ഐപിസി ഹിമാചൽ സ്റ്റേറ്റ് പ്രസിഡന്റ് ഡോ ടൈറ്റസ് ഇപ്പൻ അദ്ദേഹത്തെ ഓഹയർ എയർപോർട്ടിൽ സ്വീകരിച്ചു. ഇവിടെയുള്ള വിവിധ സഭകളെയും വ്യക്തികളെയും സന്ദർശിക്കും. ചിക്കാഗോ പിസിനാക്ക് കോൺഫറൻസിൽ പങ്കെടുക്കുന്ന അദ്ദേഹം ജൂലൈ 4 ന് ഫ്ലോറിഡായിലേക്ക് തിരിക്കും. ഭാര്യ ഓമന ജോണും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്.
അമേരിക്കയിലെ മറ്റു ചില സംസ്ഥാനങ്ങളും അദ്ദേഹം സന്ദർശിക്കും നോർത്ത് ഇന്ത്യൻ പ്രവർത്തനങ്ങളെ സഭകൾക്ക് പരിചയപ്പെടുത്തുകയും ആഗോള വ്യാപകമായ ഒരു ഉണർവിന് വേണ്ടി വിശ്വാസികളെ പ്രാർത്ഥനയ്ക്കായി സജ്ജരാക്കുകയും ചെയ്യുക എന്നതാണ് സന്ദർശന ഉദ്ദേശം എന്ന് അദ്ദേഹം പറഞ്ഞു.
വാർത്ത കുര്യൻ ഫിലിപ്പ്




