വാഹനാപകടത്തില്‍ സഭാശുശ്രൂക്ഷകന് ദാരുണാന്ത്യം

• സാബു തൊട്ടിപ്പറമ്പിൽ

ഇടുക്കി:പന്തളത്തുവെച്ച് ഉണ്ടായ വാഹനാപകടത്തില്‍ സഭാശുശ്രൂക്ഷകന് ദാരുണാന്ത്യം. പാസ്റ്റര്‍ പ്രത്യാശ് (കുഞ്ഞുമോന്‍-28) ആണ് മരിച്ചത്.

ഇന്ന് ഉച്ചകഴിഞ്ഞ് പന്തളത്ത് വെച്ചായിരുന്നു അപകടം നടന്നത്. മുളക്കുഴയില്‍ വന്ന് തിരികെ വീട്ടിലേക്ക് പോകുമ്പോള്‍ പാസ്റ്റര്‍ സഞ്ചരിച്ചിരുന്ന ബുള്ളറ്റിന് പിന്നില്‍ പിക്കപ്പ് വാന്‍ വന്നിടിച്ചാണ് അപകടം ഉണ്ടായത്. നിയന്ത്രണം നഷ്ടപ്പെട്ട പിക്കപ്പ് വാന്‍ പാസ്റ്ററിന്‍റ ബുള്ളറ്റിനേയും ഇടിച്ച് തെറിപ്പിച്ച് ഇലട്രിക്ക് പോസ്റ്റിലിടിച്ചാണ് നിന്നത്.

ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ഇടമണ്‍ സെന്‍ററില്‍ കറവൂര്‍ സഭാ ശുശ്രൂക്ഷകനായിരുന്നു. അവിവാഹിതനാണ്.

ചരുവിള പുത്തന്‍ വീട്ടില്‍ കുഞ്ഞുമോന്‍ ലാലി ദമ്പതികളുടെ ഉളയ മകനാണ്. ഒരു സഹോദരി ഉണ്ട്. കൊട്ടാരക്കര സെന്‍ററില്‍ മാറനാട് സംഭാംഗങ്ങളാണ് ഇവര്‍.

മൃതശരീരം ചെങ്ങന്നൂര്‍ ആശുപത്രിയില്‍. ശവസംസ്ക്കാരം പിന്നീട്.

കത്തോലിക്ക പുരോഹിതന്‍ 'ക്രിസ്ത്യാനിയായി