ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ് പ്രതി ബി. മുരാരി ബാബു അന്തരിച്ചു

ശബരിമലയിലെ സ്വർണ്ണക്കൊള്ള ഉള്‍പ്പെടെയുള്ള നിരവധി തട്ടിപ്പ് കേസുകളിലെ പ്രതിയും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുമായിരുന്ന ബി. മുരാരി ബാബു അന്തരിച്ചു. അർബുദത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണത്തില്‍ കഴിയവെയായിരുന്നു അന്ത്യം. കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് ഇദ്ദേഹത്തിന്റെ മരണം.

ശബരിമലയിലെ ദ്വാരപാലക ശില്‍പ്പം, കട്ടിളപ്പാളി എന്നിവയിലെ സ്വർണ്ണം പൂശിയതുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസുകളില്‍ ഒന്നിച്ച്‌ അറസ്റ്റിലായ മുരാരി ബാബു മൂന്ന് മാസത്തോളം ജാമ്യമില്ലാതെ ജയിലില്‍ കഴിഞ്ഞിരുന്നു. ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ രണ്ടാം പ്രതിയായിരുന്നു മുരാരി ബാബു. ക്ഷേത്രത്തിലെ സ്വർണ്ണപ്പാളി വെറും ചെമ്പാണെന്ന തരത്തിലുള്ള വ്യാജരേഖകള്‍ ആദ്യമായി ചമച്ചത് ഇദ്ദേഹമായിരുന്നു. എന്നാല്‍, ഈ വിവാദത്തില്‍ ദേവസ്വം ബോർഡ് നേതൃത്വത്തെ പൂർണ്ണമായും പ്രതിരോധത്തിലാക്കുന്ന മൊഴിയാണ് മുരാരി ബാബു നല്‍കിയത്: