സി ഇ എം പണികഴിപ്പിച്ച വീടിന്റെ താക്കോൽദാനം നിർവഹിച്ചു

തിരുവല്ല: സി ഇ എം ‘കരുണയിൽ കരം’ ഭവന പദ്ധതി പ്രകാരമുള്ള പണികഴിപ്പിച്ച 850 sq. ft ന്റെ വീടിന്റെ താക്കോൽദാനം ഇന്നലെ (11/6/2026) വയല ശാരോൻ ചർച്ചിൽ വച്ച് നിർവഹിച്ചു.

ജനറൽ സെക്രട്ടറി പാസ്റ്റർ ടോണി തോമസിന്റെ അധ്യക്ഷതയിൽ പാസ്റ്റർമാരായ റ്റി ജി ജെയിംസ്, ഇ ജെ തോമസ്കുട്ടി തുടങ്ങിയവർ പ്രസംഗിച്ചു. സി ഇ എം ജനറൽ പ്രസിഡന്റ്‌ പാസ്റ്റർ സാംസൺ പി തോമസ് പ്രസ്തുത കുടുംബത്തിന് താക്കോൽ കൈമാറി.

പാസ്റ്റർ ജോമോൻ ജെ നല്ലില, പാസ്റ്റർ വിൻസെന്റ് മാത്യു, പാസ്റ്റർ ജോൺ മാത്യു, ബ്രദർ ജോർജ് തരകൻ തുടങ്ങിയവർ ആശംസകൾ അറിയിച്ചു. പാസ്റ്റർ ജോമോൻ കോശി സങ്കീർത്തനം വായിച്ചു. എക്സിക്യൂട്ടീവ് കമ്മറ്റി ഭാരവാഹികളായ പാസ്റ്റർ ഷാജൻ കുര്യൻ, പാസ്റ്റർ ജെ പി വെണ്ണിക്കുളം, പാസ്റ്റർ സാബു യോഹന്നാൻ, പാസ്റ്റർ ഫെബിൻ ബോസ് കുരുവിള, പാസ്റ്റർ നിജു ബേബി തുടങ്ങിയവർ പ്രാർത്ഥിച്ചു. ജനറൽ കോർഡിനേറ്റർ പാസ്റ്റർ പാസ്റ്റർ സാം ജി കോശി സ്വാഗതവും ജനറൽ ട്രഷറർ ബ്രദർ റോഷി തോമസ് കൃതജ്ഞതയും അറിയിച്ചു.14 ലക്ഷം രൂപയാണ് ഈ പദ്ധതിക്കു ചിലവായത്.

സി ഇ എം അടൂർ റീജിയൻ കോർഡിനേറ്റർ ബ്രദർ സോണി പി ബിയാണ് പണികാര്യങ്ങൾക്ക് നേതൃത്വം നൽകിയത്. ന്യൂയോർക്ക് എബനെസ്സർ ഫുൾ ഗോസ്പൽ ചർച്ച് പാസ്റ്റർ ജോൺ ജോൺസനും പാസ്റ്റർ റോബർട്ട്‌ ജോൺസനുമാണ് ഈ ഭവന നിർമ്മാണത്തിനുള്ള തുക മുഖ്യമായും നൽകിയത്.

ഈ പദ്ധതിയെ സഹായിച്ച മറ്റെല്ലാവരോടും കമ്മറ്റി നന്ദി അറിയിക്കുന്നു.

വാർത്ത: പാസ്റ്റർ ജോൺ മാത്യു (ബെന്നി) വയല