ഇരവിഴുങ്ങി പോകാനാവാതെ രാജവെമ്പാല; ഉള്ളിലുണ്ടായിരുന്നത് അഞ്ചടി നീളമുള്ള പെരുമ്പാമ്പ്

തൃശ്ശൂർ: മലമ്പാമ്പിനെ വിഴുങ്ങി വീട്ടുവളപ്പിലെ വഴിയിൽക്കിടന്ന രാജവെമ്പാലയെ പിടികൂടി കാട്ടിലയച്ചു. വ്യാഴാഴ്ച രാവിലെ പട്ടിക്കാട് ചാണോത്ത് പാറയ്ക്കൽ മോഹിനിയുടെ വീട്ടുവളപ്പിലായിരുന്നു സംഭവം.

ഏകദേശം ഒൻപതടി നീളമുള്ള രാജവെമ്പാല ഇരവിഴുങ്ങി സ്ഥലത്തുനിന്ന്
മാറാതെ കിടക്കുന്നതു കണ്ടപ്പോൾ വീട്ടുകാർ വനംവകുപ്പിന്റെ പട്ടിക്കാട് ഓഫീസിൽ വിവരം അറിയിച്ചു. വനംവകുപ്പിന്റെ ആർ.ആർ.ടി. അംഗം ചെമ്പുക്കാവ് പി.ആർ. അജീഷ് സ്ഥലത്തെത്തി പാമ്പിനെ പിടികൂടി.ഏകദേശം അഞ്ചടി നീളമുള്ള പെരുമ്പാമ്പിന്‍റ ജഡമാണ് രാജവെമ്പാല ചര്‍ദ്ദിച്ചത്.
രാജവെമ്പാലയെ പിന്നീട് ഉള്‍വനത്തില്‍ തുറന്ന് വിട്ടു.