ഐഎജി യുകെ & യൂറോപ്പ് ലിഡിയ നാഷണൽ കോൺഫറൻസ് 2026 സ്വാൻസി പട്ടണത്തിൽ

യുകെ : ദൈവഹിതം ആയാൽ അസംബ്ലീസ് ഓഫ് ഗോഡ് ഐ എ ജി യുകെ & യൂറോപ്പ് സഹോദരിമാരുടെ ലിഡിയ നാഷണൽ കോൺഫറൻസ് 2026 ജൂൺ 13 ശനിയാഴ്ച രാവിലെ 10 മണി മുതൽ സ്വാൻസി പട്ടണത്തിലെ ഐ. എ. ജി. ഹബ്ബിൽ വെച്ച് നടത്തപ്പെടുന്നു. പ്രസ്തുത സമ്മേളനത്തിൽ ഈ കാലഘട്ടത്തിൽ ദൈവത്താൽ ശക്തമായി ഉപയോഗിക്കപ്പെടുന്ന സിസ്റ്റർ എഞ്ചലിൻ ഷിനോജ് (നെതർലാൻഡ് ) ദൈവവചനത്തിൽ നിന്ന് ശുശ്രൂഷിക്കുന്നു . ലിഡിയ നാഷണൽ ക്വയർ അനുഗ്രഹീത ആത്‌മീയ ആരാധനയ്ക്ക് നേതൃത്വം നൽകും. മറ്റു ദൈവദാസിമാരും വിവിധ സെക്ഷനുകളിൽ ക്ലാസ്സുകൾ നയിക്കുന്നതായിരിക്കും. ഈ അനുഗ്രഹീത ആത്മീയ സമ്മേളനത്തിലേക്ക് നിങ്ങളെ ഏവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.