സെയിൻ ഇട്ടി എബ്രഹാമിന്റെ സംസ്കാരം ശനിയാഴ്ച പുതുപ്പള്ളിയിൽ

അസംബ്ലീസ് ഓഫ് ഗോഡ് മൂവാറ്റുപുഴ സെക്ഷൻ വാളകം സഭാ ശുശ്രൂഷകൻ പുതുപ്പള്ളി തേക്കാട്ടിൽ വീട്ടിൽ പാസ്റ്റർ ഏബ്രഹാം മാത്യുവിന്റെ (ബാബു സീതത്തോട്) രണ്ടാമത്തെ മകൻ സെയിൻ ഇട്ടി ഏബ്രഹാം (32) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
ചില ദിവസങ്ങളായി ഒരു സർജറിയോടുള്ള ബന്ധത്തിൽ വെല്ലൂർ സി എം സി ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. ജൂൺ 1 ന് രാത്രി 11.30 ന് താൻ പ്രീയം വെച്ച കർത്താവിന്റെ സന്നിധിയിലേക്ക് ചേർക്കപ്പെടുകയായിരുന്നു.

സംസ്കാരം : ഭൗതിക ശരീരം ജൂൺ 5 വെള്ളിയാഴ്ച വൈകിട്ട് 05:30 ന് പുതുപ്പള്ളിയിൽ ഉള്ള ഭവനത്തിൽ എത്തിച്ച് 06:00 മണിക്ക് ഭവനത്തിലെ ശുശ്രൂഷ ആരംഭിക്കും.

ജൂൺ 6 ന് ശനിയാഴ്ച രാവിലെ 9 മണി മുതൽ പുതുപ്പള്ളി അസംബ്ലീസ് ഓഫ് ഗോഡ് സഭയിൽ ശുശ്രൂഷ തുടരുകയും 12: 30 ന് ശുശ്രൂഷ അവസാനിപ്പിച്ച് 01:00 മണിക്ക് മാങ്ങാനം ചിലമ്പ്രകുന്ന് സഭാ സെമിത്തേരിയിൽ സംസ്കരിക്കും.

മാതാവ് : ഷേർളി ഏബ്രഹാം,ഭാര്യ : ഡോ.നിഷ ഏബ്രഹാം, മകൾ: ഇവാനിയ മറിയം സെയിൻ (8മാസം) സഹോദരങ്ങൾ : അയിൻ മാത്യു ഏബ്രഹാം, ഡോ. കെസിയ റേച്ചൽ ഏബ്രഹാം. സഹോദരന്റെ ഭാര്യ : അലീനാ തോമസ്, സഹോദരി ഭർത്താവ് : ആൽവിൻ എ സാമുവൽ (മസ്കറ്റ്).

വാർത്ത : ബ്ലെസ്സൻ ജോർജ്