പിറന്നാള്‍ നിറവില്‍ മുഖ്യന്‍; വിഡിഎസി-ന് ക്രൈസ്തവ ചിന്തയുടെ ജന്മദിനാശംസകള്‍

അങ്കമാലി:മുഖ്യമന്ത്രി വി.ഡി. സതീശന് ഇന്ന് അറുപത്തി രണ്ടാം പിറന്നാൾ.ക്രൈസ്തവ ചിന്ത കുടുംബത്തിന്‍റ ജന്മദിനാശംസകള്‍.

1964 മേ​യ് 31ന് ​എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ നെ​ട്ടൂ​രി​ൽ ജ​ന​നം. വടശ്ശേരി ദാ​മോ​ദ​ര മേ​നോ​ന്റെ​യും വി​ലാ​സി​നി​യ​മ്മ​യു​ടെ​യും മക​ൻ. സോ​ഷ്യോ​ള​ജി​യി​ലും നി​യ​മ​ത്തി​ലും ബി​രു​ദ​ധാ​രി. പാർലമെ​ന്റ​റി രാ​ഷ്ട്രീ​യ​ത്തി​നു​മു​മ്പ് ഹൈക്കോ​ട​തി​യി​ൽ അഭിഭാ​ഷ​ക​നാ​യും പ്രാ​ക്ടീ​സ് ചെ​യ്തു. പറവൂർ എന്ന തന്റെ കോട്ടയിൽ നിന്ന് തുടർച്ചയായ ആറാം തവണയും ലീഡുയർത്തി നിയമസഭയിലെത്തിയപ്പോൾ അത് ഒരു അജയ്യമായ യാത്രയായിരുന്നു. ഇത് സതീശൻ ശൈലിയുടെ കാലമാണ്.

അഞ്ചു വർഷത്തെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമാണ് ഇന്ന് വി.ഡി. സതീശനെ കേരളത്തിൻ്റെ ഭരണചക്രത്തിലേക്ക് എത്തിച്ചത്. കെഎസ്‌യു എന്ന കരുത്തുറ്റ പോരാട്ടവീര്യത്തിന്റെ പാഠപുസ്തകത്തിൽ നിന്നും കേരളത്തിന്റെ മുഖ്യമന്ത്രി കസേരയിലേക്ക് എത്തിയ നേതാവ്. കൃത്യമായ ആസൂത്രണവും കർശനമായ നിലപാടുകളും കൊണ്ട് കേരളത്തിൻ്റെ ജനനായകനായ വി.ഡി. സതീശന് നിരവധിപ്പേരാണ് പിറന്നാൾ ആശംസകൾ നേരുന്നത്.

മറ്റൊരു നേതാവിനും അവകാശപ്പെടാനില്ലാത്ത ശൈലിയാണ് സതീശന്റേത്. ഉറച്ച നിലപാട്, മൂർച്ചയുള്ള വാക്കുകൾ. സമുദായ നേതാക്കളുടെ വഴിവിട്ട ഇടപെടലുകളോട് വിട്ടുവീഴ്ച ചെയ്യാത്ത ആ ശൈലി അദ്ദേഹത്തിന് ശത്രുക്കളെയും ആരാധകരെയും ഒരുപോലെ നൽകി. തേവര എസ്.എച്ച് കോളജിലെ കെ.എസ്.യു നേതാവായി രാഷ്ട്രീയ രംഗത്തേക്ക് നടന്ന് കയറി. തേ​വ​ര സേക്രഡ് ഹാ​ർ​ട്ട് കോ​ള​ജി​ൽ ആ​ർ​ട്സ് ക്ല​ബ് സെ​ക്ര​ട്ട​റി​. എംജി സർവക​ലാ​ശാ​ല വൈ​സ് ചെ​യ​ർ​മാ​നൊപ്പം എന്‍എസ് യു ദേശീയ നേതാവായി ഉയര്‍ന്നു. കെപിസിസി വൈ​സ് പ്ര​സി​ഡ​ന്റ് സ്ഥാ​നം അ​ട​ക്കം നി​ര​വ​ധി ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​യി. കെഎസ് യു വിന്‍റെയും യൂത്ത് കോണ്‍ഗ്രസിന്‍റെയും പ്രധാനസ്ഥാനങ്ങള്‍ മാത്രമല്ല, കെപിസിസി പ്രസിഡന്‍റ് സ്ഥാനവും കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്ടപ്പെട്ടു.

2010-ലെ ലോട്ടറി മാഫിയയ്ക്കെതിരായ പോരാട്ടം. സാൻറിയാഗോ മാർട്ടിനെതിരെയുള്ള കടന്നാക്രമണത്തിലൂടെ പ്രതിപക്ഷ നിരയെ വിറപ്പിച്ചു. ഭരണപക്ഷത്തിരിക്കുമ്പോൾ പോലും പരിസ്ഥിതിക്കും നീതിക്കും വേണ്ടി സ്വന്തം പാർട്ടിക്കുള്ളിൽ കലഹിച്ച ‘ഗ്രീൻ പൊളിറ്റിക്സിന്റെ’ വക്താവ്. ഗാഡ്ഗിൽ റിപ്പോർട്ടിലും മെത്രാൻ കായൽ വിഷയത്തിലും സതീശൻ എടുത്ത നിലപാട് കോണ്‍ഗ്രസ് നേതാക്കളെ പോലും ചൊടിപ്പിച്ചു.
അടിയുറച്ച നിലപാടും,പോരാട്ടക്കരുത്തും അദ്ദേഹത്തെ മുഖ്യമന്ത്രി പദത്തിലെത്തിച്ചു..

ആശംസകള്‍.