സി.പി.എം നെത്തോലികൾ തെരുവിൽ; പിണറായിക്ക് വേണ്ടി; കഷ്‌ടം!

കെ,എന്‍. റസ്സല്‍
(ക്രൈസ്തവ ചിന്ത)

നാഴികക്ക് നാൽപ്പത് വട്ടം ‘മടിയില്‍ കനമില്ലാത്തവര്‍ വഴിയില്‍ പേടിക്കേണ്ട’തില്ലെന്ന് പറയുന്ന പിണറായിയുടെ വസതിയിലെ റെയ്ഡിന് എന്തിനാണിത്ര അസഹിഷ്ണുത.

തെറ്റുകാരൻ അല്ലെങ്കിൽ ആരെയാണ് ഭയപ്പെടുന്നത്. അന്വേഷണം അതിൻ്റെതായ രീതിയിൽ നടക്കട്ടെ. നെല്ലും പതിരും ഉദ്യോഗസ്ഥർ അളന്ന് തിരിക്കട്ടെ. നെല്ലിനെ പതിരാക്കിയാൽ അത് അപ്പോൾ നോക്കിയാൽ പോരെ? പക്ഷെ, ഇപ്പോൾ തെരുവിൽ കൂത്തു നടത്തുകയാണ് . ബോധം ഇല്ലാത്ത അണികൾ.

സിപിഐ എം സംസ്ഥാന സെക്രട്ടറി അടക്കം മുതിർന്ന നേതാക്കൾ മുഴുവൻ തെരുവിലേക്ക് ഇറങ്ങി.

വാസ്തവത്തിൽ എന്തിനെ പ്രതിരോധിക്കാനാണ് ഈ നേതാക്കൾ ആളുകളെ കൂട്ടി തെരുവിൽ ഇറങ്ങിയത് ? ബിജെപിയും കോൺഗ്രസും ചേർന്ന് നടത്തുന്ന രാഷ്ട്രീയ വേട്ടയാണ് ഇപ്പോൾ നടക്കുന്നതെന്നാണ് സിപിഎം നേതാക്കൾ ആരോപിക്കുന്നത്.

പിണറായി വിജയന്റെയും മരുമകൻ റിയാസിന്റെയും വീടുൾപ്പെടെ , അനുബന്ധമായി 14 കേന്ദ്രങ്ങളിലാണ് ഇന്ന് രാവിലെ ആറുമണി മുതൽ റെയ്ഡ് ആരംഭിച്ചത്.ഇതേപ്പറ്റി യാതൊരു അറിവും ഇല്ലെന്നാണ് ആഭ്യന്തരവകുപ്പ് മന്ത്രി പറഞ്ഞത്. അത് ശരിയല്ലെ. ഇഡിക്ക് സ്റ്റേറ്റുമായി എന്ത് ബന്ധമാണുള്ളത് ? ഇ ഡി നീക്കം വളരെ രഹസ്യമായിരുന്നു.

ഇ ഡി റെയ്ഡ് തുടങ്ങിയതിനുശേഷം മാത്രമാണ് മാധ്യമങ്ങൾ പോലും റെയ്ഡ് വിവരം അറിയുന്നത്. സി എം ആർ എൽ (കൊച്ചിൻ മിനറൽ ആൻഡ് റൂട്ടയിൽ ലിമിറ്റഡ് )എക്സാ ലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് കമ്പനിക്കെതിരെ ആരംഭിച്ച നടപടികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയിരുന്ന ഹർജി ഇന്നലെ ഹൈക്കോടതി തള്ളിയിരുന്നു .കൈക്കൂലി ,കള്ളപ്പണം വെളിപ്പിക്കൽ എന്നീ ആരോപണങ്ങളിൽ സി എം ആര്‍ എല്‍ ഉൾപ്പെട്ടിരുന്നുവെന്നാണ് ഇ ഡിയുടെ വാദം.

ആവശ്യത്തിനും അനാവശ്യത്തിനും
തെരുവിൽ ഇറങ്ങി മർക്കട മുഷ്ടി കാണിക്കുന്നതിലൂടെ തോറ്റമ്പിയ രാഷ്ട്രീയ നാണക്കേട് മറക്കാനും, നിലവില്‍ സംസ്ഥാനത്ത് ക്രമസമാധാനം ഇല്ലെന്ന് വരുത്തി തീർക്കാനുമുള്ള ഗൂഢ നീക്കത്തിന്‍റ ഭാഗമാണോയെന്നും സംശയിക്കേണ്ടിയിരിക്കുന്നു.

സംസ്ഥാന മുഖ്യമന്ത്രി രണ്ടുദിവസം മുമ്പ് പ്രധാനമന്ത്രിയെ സന്ദർശിച്ചു. കേരളത്തിൻ്റെ ആവശ്യകത കള്‍ക്കുമേൽ അനുഭാവപൂർണ്ണമായ നിലപാട് കൈക്കെള്ളണമെന്ന് ആവശ്യപ്പെട്ടാണ് പ്രധാനമന്ത്രിയെ സന്ദർശിച്ചത്. ഇതും റെയ്ഡുമായി ബന്ധിപ്പിച്ചാണ് ഇപ്പോൾ സിപിഎം ആരോപണം ഉന്നയിക്കുന്നത്. യഥാർത്ഥ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമം നടത്തുന്നത് ഇടത് പക്ഷമാണ്. അല്ലെങ്കിൽ തന്നെ നരേന്ദ്ര മോദിയും,വി ഡി സതീശനും കൂടി ചേർന്നിരുന്ന് സംസാരിച്ചാൽ ഹൈക്കോടതി വിധി എങ്ങനെ സിപിഎമ്മിന് എതിരാകും?
കോടതിക്ക് മുന്നിലെത്തിയ തെളിവുകളുടെ അടിസ്ഥാനത്തിലും,
നിയമ വ്യവസ്ഥയില്‍ അടിസ്ഥാനപ്പെടുത്തിയുമാണല്ലോ കോടതി വിധി ഉണ്ടാകുക.
അപ്പോള്‍ പിന്നെ നിയമവ്യവസ്ഥയെ സി.പി എം വെല്ലുവിളിക്കുന്നത് എന്തിനാണ്.

മടിയിൽ കനം ഇല്ലാത്തവർ നിർഭയമായി മുന്നോട്ടുപോകണം. അതാണ് ഹീറോയിസം. അല്ലാതെ നിലവിലെ കോടതിവിധിക്ക് പിന്നാലെ ആളെക്കൂട്ടി ആർജ്ജവം കാണിക്കുന്നതല്ല രാഷ്ട്രീയം. എന്തിനും ഏതിനും ഏറാൻമൂളികളായി അണികൾ ഉണ്ടെങ്കിൽ ഇതും ഇതിലപ്പുറവും നടക്കും. ഭരണം നഷ്ടപ്പെട്ട് അധികാരത്തിൽ നിന്ന് പോവുകയും ,പകരം അധികാരത്തിൽ എത്തിയ സർക്കാരിന് വീഴ്ചയുണ്ടെങ്കിൽ, ഊഹാപോഹങ്ങളുടെ പേരിലല്ല, വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ അതിനെ ചോദ്യം ചെയ്യുകയും വേണം. അതാണ് ജനാധിപത്യത്തിന്റെ രീതി. എന്നാൽ ഇപ്പോൾ നടക്കുന്ന സമരകോലാഹലങ്ങൾ അനാവശ്യവും ,ഒരുതരം ഒളിച്ചോട്ടത്തിന് തുല്യമായ നടപടികളുമാണ്.

ധൃതിവയ്ക്കല്ലെ സഖാക്കളെ. 6 മാസമെങ്കിലും കഴിഞ്ഞിട്ട് മതി റോഡിലെ ഈ തരികിടകൾ. എല്ലാത്തിനും ഒരു സമയമുണ്ട് മോനെ നിനേശാ.