ന്യൂഡല്‍ഹി: രാജ്യത്ത് പൊതുമേഖലാ എണ്ണക്കമ്പനികള്‍ പെട്രോള്‍, ഡീസല്‍ വില വീണ്ടും വർദ്ധിപ്പിച്ചു. തിങ്കളാഴ്ച നിലവില്‍ വന്ന പുതുക്കിയ നിരക്ക് പ്രകാരം പെട്രോളിന് ലിറ്ററിന് 2.61 രൂപയും ഡീസലിന് 2.71 രൂപയുമാണ് വർദ്ധിപ്പിച്ചത്.
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയർന്നതും ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതുമാണ് വിലവർദ്ധനവിന് കാരണം.
ദീർഘനാളത്തെ ഇടവേളയ്ക്ക് ശേഷം മേയ് 15-നാണ് രാജ്യത്ത് ഇന്ധനവില ആദ്യമായി കൂടിയത്. കഴിഞ്ഞ 10 ദിവസത്തിനിടെ ഉണ്ടാകുന്ന നാലാമത്തെ വിലവർദ്ധനവാണിത്. ഈ ദിവസങ്ങളിലായുണ്ടായ ആകെ വർദ്ധനവ് ഇതോടെ ലിറ്ററിന് 7.50 രൂപയായി. ഇന്നത്തെ നിരക്ക് വർധനവോടെ തിരുവനന്തപുരത്ത് പെട്രോളിന് 115.32 രൂപയും ഡീസലിന് 104.41 രൂപയും ആയി ഉയർന്നു.



