ഷാഫി പറമ്പിൽ എന്നത് ‘പൊട്ടാസ്യം സൈനൈഡ്’; കൂടെ കുറെ യൂദാസുമാരും

വി ഡി സതീശനെതിരായി കൈ പൊക്കിയ ആദർശ ധീരന്മാര്‍ എന്ന് മേനി നടിക്കുന്ന എംഎൽഎമാരെ യൂദാസ് എന്ന് വിശേഷിപ്പിച്ച് അഡ്വക്കേറ്റ് ജയശങ്കർ. അദ്ദേഹത്തിൻ്റെ പ്രതിദിന രാഷ്ട്രീയ അവലോകന സന്ദേശത്തിലാണ് രൂക്ഷ വിമര്‍ശനം.

സന്ദേശത്തിന്‍റ പൂര്‍ണ്ണ രൂപം.

വി ഡി സതീശൻ മുഖ്യമന്ത്രിയായി ചുമതലയേൽക്കുമ്പോൾ നമ്മൾക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത ചില യൂദാസുകളും ഒറ്റുകാരും ഉണ്ട്. അതിൽ പ്രധാനി കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ് ആണ്. ഈ സണ്ണി ജോസഫിനെ കണ്ടുപിടിച്ച്, കുളിപ്പിച്ച് ഖദര്‍ ധരിപ്പിച്ച് കെപിസിസി പ്രസിഡണ്ട് സ്ഥാനത്തേക്ക് ആനയിച്ചത് വി ഡി സതീശനാണ്. അപ്പോൾ സ്വാഭാവികമായിട്ട് തിരിഞ്ഞ് സതീശന്റെ കയ്യിൽ തന്നെ കടിക്കേണ്ടതുണ്ട്.

കോൺഗ്രസ് സംസ്കാരം വെച്ച് നോക്കുമ്പോള്‍ ഇത് സ്വാഭാവികമായിട്ടുള്ള കാര്യമാണ്. വെറുതെ നടന്ന സണ്ണി ജോസഫിനെ എഴുന്നേൽപ്പിച്ചുകൊണ്ടു പോയി കെപിസിസി പ്രസിഡണ്ട് ആക്കിയതിന് തീർച്ചയായും അതിന് പ്രത്യുപകാരം ചെയ്യണം. അതിൻ്റെ ഫലമായിട്ടാണ് അദ്ദേഹം ഒരു ശിഖണ്ഡി റോളില്‍ അഭിനയിച്ചത്. കെപിസിസി പ്രസിഡൻറ് ആണ്, നിർമ്മലനാണ്, ഞാൻ ആരുടെയും പേര് പറയുകയില്ല എന്നൊക്കെ പറഞ്ഞു പോയിട്ട് എഐസിസിയിൽ നിന്നും നിരീക്ഷകന്മാർ വന്നപ്പോൾ കെസി മുഖ്യമന്ത്രിയാക്കിയാല്‍ മതിയെന്ന് പറഞ്ഞു. എന്ന് മാത്രമല്ല അവർക്ക് വേണ്ടി അദ്ദേഹം ലോബിങ്ങ് വരെ നടത്തി.

അപ്പോ അതാണ് കെപിസിസി പ്രസിഡിൻറ നിലവാരം. അദ്ദേഹം ഇപ്പോൾ മന്ത്രി ആകാൻ നിൽക്കുകയാണ്. പക്ഷേ അദ്ദേഹം വലിയ നാടകത്തിൽ വഹിച്ച പങ്ക് ഒരു വിദൂഷകന്റെ മാത്രമായിരുന്നു. കാരണം ഇദ്ദേഹത്തെ കാണുമ്പോൾ തന്നെ ആളുകൾ ചിരിക്കാൻ തുടങ്ങും. അദ്ദേഹം ഡൽഹിയിൽ ചെന്നിറങ്ങിയപ്പോൾ എം എസ് എഫ് കുട്ടികൾ അദ്ദേഹത്തെ നിർത്തിക്കൊണ്ട് വി ഡി സതീശന് മുദ്രാവാക്യം വിളിച്ചു. ചമ്മിയ ചിരിയുമായി നിൽക്കുന്ന ഈ മഹാനായ കെപിസി പ്രസിഡൻറ് രൂപം, ആ മുഖം കേരളത്തിലെ ഓരോ കോൺഗ്രസുകാരന്റെയും മനസ്സില്‍ എക്കാലവും ഉണ്ടാകും എന്നാണ് ഞാൻ വിചാരിക്കുന്നത്.

കാരണം ഇത്ര അപഹാസ്യനായ ഒരു പ്രസിഡന്‍റ് കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല. വലിയ വലിയ ആളുകൾ ഇരുന്ന സ്ഥലമാണിത്. മാധവമേനോൻ, കെ ദാമോദരമേനോൻ,ആര്‍ ശങ്കർ, കെ സി എബ്രഹാം മാസ്റ്റർ,ടി ഒ ബാവ ,കെ കെ വിശ്വനാഥൻ, സി വി പത്മരാജൻ, എ കെ ആന്‍റണി, കെ മുരളിധരന്‍,വി എം സുധീരന്‍,മുല്ലപ്പള്ളി രാമചന്ദ്രന്‍,കെ സുധാകരന്‍ ഇവര്‍ക്കാര്‍ക്കും ഇതുപോലെ ചമ്മിയ ചിരിയുമായിട്ട് നില്‍ക്കേണ്ട ഗതികേട് ഉണ്ടായിട്ടില്ല.അപ്പോള്‍ അങ്ങനെ വഷളനായ കെപിസിസി പ്രസിഡന്‍റ്.അദേഹം വൈകാതെ ആ സ്ഥാനം ഒഴിഞ്ഞ് മന്ത്രി സഭയില്‍ ,വല്ല മൃഗസംരക്ഷണ വകുപ്പിലോ,അല്ലെങ്കില്‍ കന്നുകാലി പരിപാലന,പിച്ചികാച്ചി വകുപ്പിന്‍റ ചുമതലക്കാരന്‍റ റോളിലോ പോകുമെന്നാണ് നമ്മളുടൊയൊക്കെ വിശ്വാസം.

പക്ഷേ ഇതിൽ നമ്മൾ പറയേണ്ട മൂന്ന് വില്ലന്മാർ ഉണ്ട്. അത് കെപിസിസിയുടെ വർക്കിംങ് പ്രസിഡൻറുമാരായ വിദ്വാന്‍മാരാണ് .അത് മറ്റാരുമല്ല, പിസി വിഷ്ണുനാഥ്. വിഷ്ണുനാഥ് പിന്നെ ഉമ്മൻചാണ്ടിയുടെ ശിഷ്യനും എ ഗ്രൂപ്പിൻ്റെ പ്രധാനപ്പെട്ട ആണിയുമാണ്. അദ്ദേഹം സ്വാഭാവികമായിട്ടും വേണുവിന് വേണ്ടി പിന്തുണ പ്രഖ്യാപിച്ച് അരെയും തലേയും മുറുക്കി ഇറങ്ങി. സതീശനെ ഒരു കാരണവശാലും മുഖ്യമന്ത്രിയാക്കാൻ അനുവദിക്കില്ലെന്ന വാശിയിൽ ഉത്സാഹിയായി പ്രവർത്തിക്കുകയും ചെയ്തു. മറ്റൊരാൾ കെ പി അനിൽകുമാർ ആണ്. അനിൽകുമാർ പിന്നെ പണ്ടുമുതലേ വേണുവിന്റെ സിൽബന്തിയാണ്. യേശുക്രിസ്തുവിന് പത്രോസ് ശ്ലീഹ എന്ന് പറഞ്ഞതുപോലെയാണ് നമ്മുടെ കെ സി വേണുഗോപാലിന് അനിൽകുമാർ. അപ്പോ പിന്നെ തീർച്ചയായിട്ടും അദ്ദേഹത്തിനോടൊപ്പം നിൽക്കാനേപറ്റൂ. അദ്ദേഹത്തിനോടൊപ്പം നിന്ന് കേസിയെ മുഖ്യമന്ത്രിയാക്കാൻ വേണ്ടി പരമാവധി പരിശ്രമിച്ചു. പരിശ്രമം ഏതാണ്ട് ഫലപ്രാപ്തിയുടെ അടുത്തുവരെ എത്തി. പിന്നെ നാട്ടുകാരുടെ ഭാഗത്തുനിന്നുള്ള ഇടപെടലുകൊണ്ടും മുസ്ലിം ലീഗ് അടക്കമുള്ള ഘടകകക്ഷികളുടെ സമ്മർദ്ദം കൊണ്ടും അത് വിജയിച്ചില്ലായെന്നുമാത്രമേയുള്ളൂ.

പക്ഷേ, ഞാൻ ഇവിടെ പറയാൻ പോകുന്ന പ്രധാന ഒറ്റുകാരൻ, യൂദാസ് എന്ന് പറയുന്നത് ഷാഫി പറമ്പിലാണ്. ഷാഫി പറമ്പിലിനെ വർക്കിംഗ് പ്രസിഡണ്ട് ആക്കിയത് തന്നെ എന്ത് നിലപാടിന്റെ പേരിലാണ്. അത് നമുക്കെല്ലാവർക്കും അറിയാം. അന്നുമുതൽ സതീശന്റെ വലംകൈയായിട്ട് നിന്ന ആളാണ് ഇയാൾ.

രാഹുൽ മാങ്കൂട്ടത്തിന്റെ വിഷയം വന്നപ്പോഴാണ് ഇവർ തമ്മിൽ തെറ്റിയത്. മാങ്കൂട്ടത്തിന്റെ പേരിൽ ഒരു നടപടിയും എടുക്കരുത്, അദ്ദേഹത്തെ മാർപാപ്പയുടെ അടുത്ത വരവിന് പുണ്യവാളനായിട്ട് പ്രഖ്യാപിപ്പിക്കണം, എന്നുള്ളതായിരുന്നു ഷാഫിയുടെ ആഗ്രഹം. സതീശൻ അതിന് വിലങ്ങടിച്ചു നിന്നു. ഒരു കാരണവശാലും ഈ ആഭാസനെ, ഈ പാർട്ടിയിൽ വെച്ചുകൊണ്ടിരിക്കില്ല. അവനെ നിയമസഭാ കക്ഷി നിന്ന് പുറത്താക്കും എന്നും അവനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്യും എന്നും സതീശൻ പറഞ്ഞു.

ആദ്യം മറ്റു നേതാക്കൻന്മാരൊക്കെ സതീശന്റെ കൂടെ നിന്നെങ്കിലും പിന്നെ അവർ രോരുത്തരായിട്ട് രാഹുലിന്റെ ആരാധകരായി മാറി.

രാഹുലിന് സോഷ്യൽ മീഡിയയിൽ ഭയങ്കര സപ്പോർട് ആണ് എന്നാണ് ഇവർ പറഞ്ഞത്. സോഷ്യൽ മീഡിയയിലെ സപ്പോർട്ട് അല്ല ജനങ്ങളുടെ ഇടയിലുള്ള പ്രതിഛായയാണ് പ്രധാനം എന്ന് പറഞ്ഞ് ആളെ പർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്യുകയും നിയമസഭാ കക്ഷിയിൽ നിന്ന് പുറത്താക്കുകയും ചെയ്തു .ആ എടുത്ത തീരുമാനത്തിൽ ഉറച്ചു നിന്നു. അപ്പോൾ ഈ ഷാഫി മാഫിയ എന്നു പറഞ്ഞ ആളുകളുടെ മാത്രമല്ലാ, ഷാഫിയുടെ ആഗ്രഹം തന്നെ എന്തായിരുന്നു . നമ്മുടെ സണ്ണി ജോസഫ് മന്ത്രിയായിട്ട് പോകുമ്പോൾ ആ ഒഴിവിൽ കെപിസിസി പ്രസിഡന്റ് ആവണം എന്നുള്ളതാണ്.

ചെറിയ ആഗ്രഹമൊന്നുമല്ല പ്രായകുറവാണെങ്കിലും ആഗ്രഹം വളരെ കൂടുതലാണ്. അങ്ങനെ ഈ ചെറുപ്പക്കാരന് ഇനി കെപിസി പ്രസിഡന്റ് ആവണം. അത് കഴിഞ്ഞ് 2031ൽ കേരളത്തിന്റെ മുഖ്യമന്ത്രി ആവണം. ചെറിയ ചെറിയ ആഗ്രഹങ്ങളെ ഉള്ളൂ. അതുകൊണ്ട് പുള്ളിയങ്ങ് വിചാരിച്ചു സതീശനെ പുറത്താക്കി കഴിഞ്ഞാൽ ജോലി എളുപ്പമാകും എന്ന്.

കാരണം കെ.സി വേണുഗോപാൽ കേരള മുഖ്യമന്ത്രിയായാൽ ഷാഫി പറമ്പിൽ കെപിസി പ്രസിഡന്റ് ആകും എന്നുള്ളതായിരുന്നു ഇക്വേഷൻ .ഏതാലും ആ മോഹം പൊലിഞ്ഞിരിക്കുകയാണ്. എന്ന് വെച്ചാൽ ഇവനൊന്നും ഒരിക്കലും കുടിക്കുന്ന വെള്ളത്തിൽ പോലും വിശ്വസിക്കാൻ പറ്റില്ല. ഇവനൊക്കെ സൈനഡ് എന്ന് വെച്ചാൽ പൊട്ടാസ് സൈനഡാണ്. ഉമ്മൻചാണ്ടി സാറിന്റെ സിൽബന്തിയായിട്ട് വന്നിട്ട് ആ മനുഷ്യൻ മരിക്കാൻ കിടക്കുമ്പോൾ പുള്ളിക്ക് വേല വെച്ചവനാണ്. ഒരുപാട് പേർക്ക് ടാങ്ക് വെയ്ക്ക്കുകയും, ഒരുപാട് പേരെ കണ്ണീര് പിടിപ്പിക്കും കഴിവുള്ള ഒരുപാട് ചെറുപ്പക്കാരെ തെരുവാധാരം ഒക്കെ ആക്കിയ പ്രതിഭയാണ്. പുള്ളി ഇനും ഒരുപാട് പേരെ ടാങ്ക് വെക്കാൻ തയ്യാറായിട്ട് നിൽക്കുകയാണ്.

കാര്യം ഉമ്മൻ ചാണ്ടിയുടെ ശിഷ്യനായിട്ടാണ് വന്നതെങ്കിൽ പുള്ളി ഈ ടാങ്കിന്റെ കാര്യത്തിൽ കരുണാകരന്റെ നേരെ അനന്തരവനായിട്ടാണ് പ്രവർത്തിക്കുന്നത്. അപ്പൊ ഇതുപോലെയുള്ള യൂദാസുകളുടെ ഒറ്റുകാരുടെ ഒക്കെ ശ്രമങ്ങളെ പരാജയപ്പെടുത്തികൊണ്ട് ഈ ഭൂരിപക്ഷ എംഎൽഎമാരും എതിരായിരുന്നിട്ടും മുഖ്യമന്ത്രി സ്ഥാനത്ത് എത്തി എന്നുള്ളതാണ് സതീശിന്റെ ഏറ്റവും വലിയ വിജയം എന്ന് ഞാൻ വിചാരിക്കുന്നു .

തിരഞ്ഞെടുപ്പുകളിൽ പുള്ളി യുഡിഎഫിനെയും കോൺഗ്രസിനെയും നയിച്ചു .തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ Iതിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതിന്റെ അടുത്ത മിനിറ്റിൽ ഉമാ തോമസിന്റെ സ്ഥാനാര്‍ത്ഥിയാക്കി. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മൻ ജയിച്ചതിൽ അത്ഭുതമൊന്നുമില്ല, ചാണ്ടിക്ക് 35000 വോട്ടിന്റെ ഭൂരിപക്ഷം നേടികൊടുക്കുത്തു. ഇടതു മുന്നണി ചിത്രത്തിൽ നിന്ന് പുറത്തായി. അതുകഴിഞ്ഞ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ 18
സീറ്റ് നേടിയെടുത്തു. അതുകഴിഞ്ഞ് പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ, അതും കഴിഞ്ഞ് നിലമ്പൂർ ഉപതരഞ്ഞെടുപ്പിൽ . രാഹുൽ മാങ്കൂട്ടത്തിന്റെ വിഷയത്തിൽ എല്ലായിടത്തും ഈ റോക്ക് ഓഫ് ജിബ്രാൾഡർഎന്ന് പറഞ്ഞ പോലെ ഉറച്ചു നിന്ന ആളാണ് സതീശൻ.

എന്തൊക്കെ തരത്തിലുള്ള വേലവപ്പുകൾ, എന്തൊക്കെ തരത്തിലുള്ള കാലുവാരലുകൾ, കുതികാൽ വെട്ടലുകൾ അദ്ദേഹം അനുഭവിച്ചു. ഇതൊക്കെ കഴിഞ്ഞപ്പോൾ യാതൊരു കുലുക്കവുമില്ലാതെ അജയ്യനായി നിന്ന ആളാണ്. ലോക്കൽ ബോഡി ഇലക്ഷനിൽ വലിയ ഭൂരിപക്ഷം കിട്ടി. അദ്ദേഹം പറഞ്ഞു ഏഴ് ജില്ലാ പഞ്ചായത്തുകൾകൾ ഞങ്ങൾ പിടിക്കും എന്ന്. നാല് കോർപ്പറേഷനുകൾ പിടിക്കും.ബഹുഭൂരിപക്ഷം മുൻസിപ്പാലിറ്റികൾ പിടിക്കും. കണക്ക് വളരെ കൃത്യമായിരുന്നു. കൊല്ലം കോർപ്പറേഷനിൽ കോൺഗ്രസ് ജയിക്കുമെന്ന് ആരെങ്കിലും വിചാരിച്ചോ. അതും സംഭവിച്ചു . അതിനുശേഷം നിയമസഭാ 100 ലധികം സീറ്റ്കൾ കിട്ടും എന്ന് പറഞ്ഞു .12 മന്ത്രിമാർ തോക്കും എന്ന് പറഞ്ഞു.

കണക്ക് ലേശം തെറ്റി. എന്ന് നമുക്കറിയാം 13 മന്ത്രിമാർതോറ്റു. 100 സീറ്റ് എന്ന് പറഞ്ഞപ്പോൾ 102 സീറ്റിൽ ജയിച്ചു. തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം കിട്ടിയില്ലെങ്കിൽ രാഷ്ട്രീയ വനവാസത്തിന് പോകും എന്ന് പറഞ്ഞു. അപ്പോ കോൺഗ്രസ്കാര്‍ തന്നെ അദ്ദേഹത്തെ പുച്ഛിച്ചു. ഇദ്ദേഹം ഏത് ഫോറസ്റ്റിലേക്കായിരിക്കും പോകുന്നത്. വീരപ്പനെ പോലെ സത്യമംഗലം കാട്ടിലേക്ക് പോകും എന്നൊക്കെ ആളുകൾ പരിഹാസമായിട്ട് പറഞ്ഞു. ശിവൻകുട്ടി വരെ പുള്ളിയെ പരിഹസിച്ചു. എന്നിട്ട് ശിവൻകുട്ടിക്ക് വനവാസത്തിന് പോകേണ്ടിവന്നു. അതും കഴിഞ്ഞതിനുശേഷമാണ് യഥാർത്ഥ പരീക്ഷണം. കെസി ഗ്രൂപ്പ് എന്ന് പറഞ്ഞത് ഒരു പുത്തൻ പ്രതിഭാസമായിരുന്നു. അതായത് കെസി വേണുഗോപാലിൽ നിന്ന് പണം കൈപ്പറ്റിയ ആളുകൾ കെസി ടിക്കറ്റ് വാങ്ങിച്ചു കൊടുത്ത ആളുകൾ. അത് കുറച്ച ആളുകളൊന്നുമല്ല. വിഷാരടി മുതൽ ഏതാണ്ട് സന്ദീപ് വാര്യര്‍ വരെ.

അത്രയും ആളുകൾ കേരളത്തിൻ്റെ നീളത്തിലും വീതിയിലും ഇദ്ദേഹത്തിനെതിരെ മത്സരിച്ചു. പിന്നെ ഇതുപോലെ ഞാൻ നേരത്തെ പേരെടുത്തു പറഞ്ഞ സാമദ്രോഹികൾ .അവർ മാത്രമൊന്നുമല്ല അതുപോലെ നിരവധി അനവധി പേരെടുത്ത് പറയാൻ പറ്റാത്ത അത്രയും യൂദാസുമാർ. അവരൊക്കെ വേല വച്ചു. ഇതിനെല്ലാം അതിജീവിച്ചുകൊണ്ട് വിഡി സതീശൻ കേരള മുഖ്യമന്ത്രിയായിട്ട് ചുമതല ഏൽക്കാൻ പോവുകയാണ്.

അപ്പൊ സത്യത്തിൽ ഇദ്ദേഹത്തിന്റെ ഏറ്റവും വലിയ വിജയം എന്ന് പറഞ്ഞാൽ തിരഞ്ഞെടുപ്പിലെ വിജയമല്ല, തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടുള്ള വിജയമാണ്. 102 സീറ്റ് മേടിക്കാൻ നടത്തിയ പോരാട്ടത്തേക്കാൾ വലിയ പോരാട്ടം, അല്ലെങ്കിൽ അതിനേക്കാൾ വലിയ അംഗീകാരം ജനങ്ങളുടെ ഭാഗത്തത്ത്ന്ന് കിട്ടി. അതുകൊണ്ടാണ് എംഎൽഎമാരുടെ എണ്ണമല്ല പ്രധാനം എന്ന് അവസാനം രാഹുൽ ഗാന്ധിക്ക് മനസ്സിലായത്. ഖാർഗേക്കും മനസ്സിലായി. അജയ് മാക്കാൻ എന്ന് പറഞ്ഞ മാക്കാനും മനസ്സിലായി. ബാക്കി മാക്കാന്മാർക്കും മനസ്സിലായി. അങ്ങനെയാണ് ഇദ്ദേഹം ഇന്നിപ്പോ കേരളത്തിന്റെ മുഖ്യമന്ത്രിയായിട്ടുള്ളത്.

കൂടുതൽ ഇതിനെ പറ്റി പറയാൻ ആഗ്രഹിക്കുന്നില്ല. പറഞ്ഞുകഴിഞ്ഞാൽ നമ്മൾ മോശമാകും. സതീശൻ ഇനി മേലും ഇതുപോലുള്ള വിഷസർപ്പങ്ങളെ കരുതിയിരിക്കും എന്നാണ് എന്റെ പ്രതീക്ഷ. എന്നാണ് എന്റെ വിശ്വാസം. അതിന് അദ്ദേഹത്തിന്‌ കഴിയട്ടേ എന്നാണ് എൻ്റെ പ്രാർത്ഥന