പാസ്റ്റർ എസ്.ഏബ്രഹാംപെന്തെക്കൊസ്ത് മിഷൻ ഡെപ്യൂട്ടി ചീഫ്പാസ്റ്റർ

ചെന്നൈ: ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ ഡെപ്യൂട്ടി ചീഫ് പാസ്റ്റർ ആയി അഡയാർ സെൻറർ പാസ്റ്ററായിരുന്ന എസ്.ഏബ്രഹാം അരുൾ രാജ്( ലാലു 72 ) നിയമിതനായി.

കഴിഞ്ഞ ദിവസം നിത്യതയിൽ ചേർക്കപ്പെട്ട ഡെപ്യൂട്ടി ചീഫ് പാസ്റ്റർ എം.ടി. തോമസിൻ്റെ ഒഴിവിലേക്കാണ് നിയമനം.

ചെന്നൈ ഇരുമ്പല്ലിയൂരിൽ ഇന്ന് നടന്ന മുൻ ഡെപ്യൂട്ടി ചീഫ് പാസ്റ്റർ എം.ടി. തോമസിൻ്റെ സംസ്കാര ശുശ്രൂഷയ്ക്കിടയിലാണ് ചീഫ് പാസ്റ്റർ ഏബ്രഹാം മാത്യൂ പ്രഖ്യാപനം നടത്തിയത്.
1977 ൽ ടി.പി.എം സഭയുടെ ശുശ്രൂഷകനായിട്ടായിരുന്നു തുടക്കം.

കേരളമടക്കം ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലും മിഡിൽ ഈസ്റ്റിലും (ദുബായ്) സഭയുടെ ശുശ്രൂഷകനായിരുന്നു .

ബെംഗളൂരു ഫ്രെയ്സർ ടൗൺ സ്വദേശിയായ
പരേതരായ സുന്ദർരാജ് – സ്വർണ്ണ ദമ്പതികളുടെ മകനാണ്.
സഹോദരി . മദർ രൂത്ത് ആസ്ട്രേലിയ റ്റി.പി.എം സഭാ ശുശ്രൂഷക.

സഭയുടെ ചീഫ് പാസ്റ്റർ ഏബ്രഹാം മാത്യൂ , അസോസിയേറ്റഡ് ഡെപ്യൂട്ടി ചീഫ് പാസ്റ്റർ ജി.ജെയം എന്നിവർ തുടരും.

വാർത്ത: ചാക്കോ കെ.തോമസ്, ബെംഗളൂരു