നാടിന് അഭിമാനമായി ഗോഡ്സൺ പോൾ

(വാർത്ത : അനീഷ് പാമ്പാടി)

പാമ്പാടി : ഡൽഹിയിൽ വച്ച് നടന്ന ഒൻപതാമത് നാഷണൽ റോളർ നെറ്റഡ് ബോൾ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടി കേരളം ചാമ്പ്യൻമാരായി. ടീമിൽ അംഗമായ കോട്ടയം പള്ളിക്കത്തോട് മുക്കാലി സ്വദേശി ഗോഡ്സൺ പോൾ നാടിന് അഭിമാനമായി.

മുക്കാലി ചർച്ച് ഓഫ് ഗോഡ് സഭാംഗങ്ങളായ അനീഷ് മുക്കാലി – ശ്രുതി ദമ്പതികളുടെ ഏക മകനാണ് ഗോഡ്സൺ.

പാമ്പാടി ക്രോസ്സ് റോഡ്സ് പബ്ലിക് സ്കൂൾ ആറാം ക്ലാസ്സ്‌ വിദ്യാർത്ഥിയാണ് താൻ. ജമാൽ കെ റ്റി യും,അലനും, കവിതയുമാണ് ഗോഡ്സന് പരിശീലനം നൽകുന്നത്. മുൻപും സംസ്ഥാന ദേശീയതലത്തിൽ നിരവധി മെഡലുകൾ കരസ്ഥമാക്കിയിട്ടുണ്ട്.

കത്തോലിക്ക പുരോഹിതന്‍ 'ക്രിസ്ത്യാനിയായി