പഠന ഉപകരണ വിതരണം നടത്തി

മല്ലശ്ശേരി : മല്ലശ്ശേരിയിലും സമീപപ്രദേശങ്ങളിലും ഉള്ള ഉപദേശ ഐക്യത്തിൽ സഹകരിക്കുന്ന സഭകളുടെ ഐക്യ കൂട്ടയ്മയാണ് മല്ലശ്ശേരി യു.പി. എഫ്. സഭകളിലും സമീപപ്രദേശങ്ങളിലും ഉള്ള നിർദ്ധനരായ 50 വിദ്യാർത്ഥികൾക്കായി 3000 രൂപ വിലയുള്ള പഠന ഉപകരണങ്ങൾ 2026 മെയ് 10 ഞായറാഴ്ച വൈകിട്ട് ഐ. പി. സി എബനേസർ മല്ലശ്ശേരി സഭയിൽ വച്ച് വിതരണം നടത്തി.

പത്തനംതിട്ട ജില്ല പഞ്ചയത്ത് പ്രസിഡൻ്റ് ശ്രീമതി ദീനമ്മ റോയി ഉദ്ഘാടനം നിർവ്വഹിക്കുകയും ബ്ലേക്ക് പഞ്ചയത്ത് പ്രസിഡൻ്റ് ശ്രീ റോബിൻ പീറ്റർ പഠന ഉപകരണ വിതരണവും നടത്തുകയും.

പ്രശസ്ത മോട്ടിവേഷൻ സ്വീപീക്കർ ശ്രീ ഗോഡ്‌ലി ജോൺ കുട്ടികൾക്കും രക്ഷിതാക്കൾക്കും ക്ലാസുകൾ എടുത്തു.

യു. പി .എഫ് . ഭാരവാഹികളായ പാസ്റ്റർ സിജുമോൻ പി.കെ., പാസ്റ്റർ ബിബി അല്ക്സ്, പാസ്റ്റർ ഡി രാജൻ, പാസ്റ്റർ ബിജു ജോസഫ്, പാസ്റ്റർ വിത്സൻ ജോസ്, ബ്രദർ പോൾസൻ വി പൊടിയച്ചൻ എന്നിവർ നേതൃത്വം നല്കി.