പാസ്റ്റർ മാത്യു വർഗീസ് ഡാളസ് എഴുതിയ ‘യാഥാർഥ്യങ്ങളുടെ തീ നാളങ്ങൾ’ എന്ന പുസ്തകം പുറത്തിറങ്ങി

ലാവോദിക്കയുടെ പ്രവർത്തികൾ അരങ്ങു തകർക്കുമ്പോൾ ലഭിച്ച സന്ദേശം ഉയർത്തി പിടിച്ചു കൊണ്ടുവചനത്തിന്റ കാവൽ ഭടന്മാരായി നിലകൊള്ളുവാൻ ആഹ്വാനം ചെയ്യുന്ന ഈ പുസ്തകം വെള്ളമില്ലാത്ത മേഘങ്ങളെയും പൊട്ടകിണറുകളെയും ഒഴിഞ്ഞു മാറുവാൻ മുന്നറിയിപ്പ് നൽകുന്നു.

അതോടൊപ്പം ഉപദേശത്തിന്റെയും വിശുദ്ധിയുടെയും പ്രമാണത്തിന് ചുമൽ കൊടുത്തു കൊണ്ടു നല്ല പ്രവർത്തിക്കായി ഉണർന്നു എഴുന്നേൽക്കുവാൻ ആഹ്വനം ചെയ്യുന്ന ഈ പുസ്തകം ക്രൈസ്തവ വായനക്കാർക്ക് എന്നും ഉത്തേചനവും അന്തരത്മാവിൽ കത്തുന്ന തീ നാളങ്ങൾ കെട്ടു പോകാതെ സൂക്ഷിക്കുവാൻ പ്രോത്സാഹനവും ആണ്.

പാസ്റ്റർ മാത്യു വർഗീസ് (റെജി) അമേരിക്കയിലെ ഡാളസ്സിൽ കാൽ നൂറ്റാണ്ടിൽ അധികം ആയി സുവിശേഷവേല ചെയ്യുന്നു. ഇപ്പോൾ ഗാർലൻഡ് ന്യൂ ടെസ്റ്റ്മെന്റ് ഏ.ജി സഭയുടെ സീനിയർ ആണ്. കണ്ണൂർ ജില്ലയിൽ അറബി ഏ.ജി സഭാംഗവുമാണ്. ആവശ്യം ഉള്ളവർ താഴെ കാണുന്ന വാട്സ്ആപ്പ് നമ്പറിലോ ഇമെയിലിലോ ബന്ധപ്പെടുക.

പാസ്റ്റർ മാത്യു വർഗീസ് – 214 505 3682
mvarghese98@yahoo.com