ഷാർജ : ഐപിസി വർഷിപ്പ് സെന്റർ ഷാർജയുടെ സജീവ അംഗങ്ങളായ പത്തനംതിട്ട സ്വദേശി നെജി കിഴങ്ങേത്തു മണ്ണിൽ ജോർജിന്റെയും ബ്ലെസി സാമിന്റെയും മകനായ ജെറമിയ നെജി ജോർജ് പത്താം ക്ലാസ് സിബിഎസ് ഇ പരീക്ഷയിൽ 98.4% മാർക്ക് നേടി മൗണ്ട് ബഥനി പബ്ലിക് സ്കൂൾ കുമ്പഴയിൽ സ്കൂൾ ടോപ്പർ ആയി. ഒമ്പതാം ക്ലാസ് വരെ ഷാർജ ഗൾഫ് ഏഷ്യൻ സ്കൂളിൽ പഠിച്ച ജെറമിയ, ഐപിസി വർഷിപ്പ് സെന്റർ സൺഡേ സ്കൂൾ ഷാർജയിൽ വിദ്യാർഥിയായിരുന്നു .
ഇപ്പോൾ വാഴമുട്ടം ഐപിസി സീയോൻ സഭയിലും സജീവമായ ജെറമിയ പ്രാർത്ഥനയിലും ആത്മീയ പ്രവർത്തനങ്ങളിലും മുൻപന്തിയിലാണ്. തന്റെ വിജയത്തിനു പിന്നിൽ സഭയുടെയും ദൈവദാസൻമാരുടെയും പ്രാർത്ഥനയാണന്നു സാക്ഷ്യം പറയുന്നു.
ജെറമിയക്ക് പ്രോത്സാഹനവുമായി മൂത്ത സഹോദരൻ ബാംഗ്ലൂരിൽ ഏറോ സ്പേസ് എൻജിനീയറായ ജെഫ്രി നെജി ജോർജും ഇളയ സഹോദരൻ മൗണ്ട് ബഥനി പബ്ലിക് സ്കൂളിൽ തന്നെ ഒന്നാംക്ലാസ് വിദ്യാർത്ഥിയായ ജോഷ്വാ നെജി ജോർജും ഉണ്ട്.
വാർത്ത: കൊച്ചുമോൻ ആന്താര്യത്ത്



