ഡല്‍ഹി വിമാനത്താവളത്തില്‍ സ്പൈസ് ജെറ്റ് വിമാനം ആകാശ് എയര്‍ വിമാനവുമായി കൂട്ടിയിടിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തില്‍ ടാക്സി ചെയ്യുന്നതിനിടെ സ്പൈസ് ജെറ്റ് വിമാനം മറ്റൊരു വിമാനവുമായി കൂട്ടിയിടിച്ചു.

വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. സ്പൈസ് ജെറ്റിന്റെ ബി 737-700 വിമാനം റണ്‍വേയിലൂടെ നീങ്ങുന്നതിനിടെ പാർക്ക് ചെയ്തിരുന്ന ആകാശ് എയർ വിമാനത്തില്‍ ഇടിക്കുകയായിരുന്നു.

അപകടത്തില്‍ സ്പൈസ് ജെറ്റ് വിമാനത്തിന്റെ വലത് വശത്തെ ചിറകിനും ആകാശ് എയർ വിമാനത്തിന്റെ ഇടതുവശത്തെ ഹൊറിസോണ്ടല്‍ സ്റ്റെബിലൈസറിനും കേടുപാടുകള്‍ സംഭവിച്ചു. ഡല്‍ഹിയില്‍ നിന്നും ഹൈദരാബാദിലേക്ക് പുറപ്പെടാനൊരുങ്ങിയ ആകാശ് എയറിന്റെ ക്യു പി 1406 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. അപകടസമയത്ത് അകാസ എയർ വിമാനം നിർത്തിയിട്ടിരിക്കുകയായിരുന്നുവെന്ന് എയർലൈൻ വക്താവ് അറിയിച്ചു.

അപകടത്തെത്തുടർന്ന് വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തിറക്കി. യാത്രക്കാർക്ക് ഹൈദരാബാദിലേക്ക് പോകാൻ പകരം സംവിധാനങ്ങള്‍ ഏർപ്പെടുത്തിയതായി ആകാശ് എയർ അധികൃതർ വ്യക്തമാക്കി. അപകടത്തില്‍പ്പെട്ട സ്പൈസ് ജെറ്റ് വിമാനം ഡല്‍ഹിയില്‍ ഗ്രൗണ്ട് ചെയ്തിരിക്കുകയാണ്. സംഭവത്തില്‍ ഡി ജി സി എ അന്വേഷണം ആരംഭിച്ചു.

*ഐ. പി. സി പിളരുമോ ?*