നെടുമ്പ്രം: ആത്മീയ നവോത്ഥാനത്തിന് യേശുക്രിസ്തുവിലൂടെ ലഭ്യമാകുന്ന രക്ഷയുടെ അനുഭവം പ്രാപിക്കണമെന്ന് ഐപിസി മുൻ ജനറൽ പ്രസിഡൻ്റ് പാസ്റ്റർ ഡോ. കെ.സി. ജോൺ പറഞ്ഞു.

ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ തിരുവല്ല സെൻ്റർ കൺവൻഷൻ നെടുമ്പ്രം ഗോസ്പൽ സെൻ്റർ ഗ്രൗണ്ടിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാസ്റ്റർ വിൽസൺ മത്തായി അധ്യക്ഷത വഹിച്ചു. പാസ്റ്റർമാരായ സി.എക്സ്.ബിജു, റെജി മാത്യു, സുരേഷ് ബാബു എന്നിവർ വചനസന്ദേശം നൽകി.
കൺവൻഷൻ പാട്ടുപുസ്തകത്തിൻ്റെ പ്രകാശനം പാസ്റ്റർ കെ.സി. ജോൺ, സെൻ്റർ സെക്രട്ടറി പാസ്റ്റർ അജു അലക്സിന് നൽകി പ്രകാശനം ചെയ്തു. ട്രഷറർ ജോജി ഐപ്പ് മാത്യൂസ്, പാസ്റ്റർ സി.പി.മോനായി എന്നിവർ പ്രസംഗിച്ചു.
വിവിധ സെഷനുകളിൽ പാസ്റ്റർമാരായ ചാക്കോ ജോൺ, ബിജു ഏബ്രഹാം, സാം ടി.ഫിലിപ്പ്, ജിസ്മോൻ ജോസഫ് എന്നിവർ അധ്യക്ഷത വഹിച്ചു.
കൺവൻഷൻ ഞായറാഴ്ച്ച സംയുക്ത സഭായോഗത്തോടെ സമാപിക്കും. 8.30ന് സംയുക്ത സഭായോഗത്തിൽ ഐ.പി.സി കേരള സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ കെ.സി.തോമസ് വചനശുശ്രൂഷ നടത്തും. പാസ്റ്റർ കെ.സി. ജോൺ കർത്തൃമേശ ശുശ്രൂഷ നടത്തുകയും സമാപന സന്ദേശം നൽകുകയും ചെയ്യും. ക്വയർ ഗാനശുശ്രൂഷ നടത്തും.



