AGIFNA ഡാളസ് ഏരിയാ ഫെലോഷിപ്പ് സമ്മേളനം 18 ന്

ഡാളസ്: എ.ജി സഭകളുടെ സംയുക്ത കൂട്ടായ്മയായ AGIFNA യുടെ ഡാളസ് ഏരിയാ ഫെലോഷിപ്പ് മീറ്റിംഗും AGIFNA കോൺഫറൻസ് പ്രമോഷണൽ മീറ്റും ഏപ്രിൽ 18 ന് വൈകുന്നേരം 6.30-ന് ഡാളസ് എ.ജി സഭയിൽ (2383 Dunloe Dr, Dallas, TX 75228) നടക്കും. 

പാസ്റ്റർ ലിബിൻ എബ്രഹാം , പാസ്റ്റർ തോമസ് എബ്രഹാം എന്നിവർ പ്രസംഗിക്കും. എ.ജി ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

AGIFNA യുടെ ഇപ്രാവശ്യത്തെ കോൺഫറൻസ് ഹൂസ്റ്റണിൽ ആണ് നടക്കുന്നത്. ഇതിൻ്റെ ഒരുക്കങ്ങൾ ക്രമീകൃതമായി നടന്നു വരുന്നതായും വിവിധയിടങ്ങളിൽ പ്രൊമോഷണൽ മീറ്റിംഗുകൾ നടക്കുന്നതായും ഭാരവാഹികൾ അറിയിച്ചു.